പടന്ന: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഉദിനൂര്‍ തടിയന്‍കൊവ്വലിലാണ് സംഭവം. തടിയന്‍കൊവ്വല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ കുറ്റിപ്പുറത്ത് മാധവിയുടെ മാലയാണ് മോഷണം പോയത്.
മാധവിയുടെ വീടിന് സമീപത്തുതന്നെയുള്ള മകളുടെ വീട്ടില്‍പോയി തിരിച്ചുവരുമ്പോള്‍ ഇടവഴിയില്‍വെച്ച് പിറകെനിന്ന് ഒരാള്‍ മുളകുപൊടി വിതറുകയായിരുന്നു. നിലത്തുവീണ മാധവിയുടെ കഴുത്തിലുണ്ടായിരുന്ന നാലു പവന്‍െറ മാല പൊട്ടിച്ചെടുത്തു. മാധവി മോഷ്ടാവിന്‍െറ കൈയില്‍ പിടിച്ചുവലിച്ചപ്പോള്‍ മാലയുടെ ഒരു കഷണം കൈയില്‍ കിട്ടിയിരുന്നു. എന്നാല്‍, എഴുന്നേല്‍ക്കുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. മാധവി നിലവിളിച്ചെങ്കിലും അയല്‍വാസികള്‍ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ ശബ്ദം കേട്ടില്ലത്രെ. മാധവി ചന്തേര പൊലീസില്‍ പരാതി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍