പടന്ന: പടന്ന ഗണേഷ്മുക്കിലെ മര്‍വാന്‍ വാടക ക്വാര്‍ട്ടേഴ്സില്‍ കയറി അര്‍ധരാത്രി സ്വര്‍ണവും പണവും കവര്‍ന്നു. റൂമിലുണ്ടായിരുന്ന രണ്ടു പവന്‍ സ്വര്‍ണവും 5000 രൂപയും 4000 രൂപയുടെ വെള്ളി മാലയുമാണ് കളവുപോയത്. തിരുവനന്തപുരം സ്വദേശിയും വാടകവീട്ടിലെ താമസക്കാരനുമായ സി. മധുവിന്‍െറ മുറിയിലാണ് മോഷണം നടന്നത്.
മുറിയുടെ ബാത്റൂമില്‍ വെളിച്ചം കിട്ടുന്നതിനായുള്ള വലിയ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചതെന്ന് കരുതുന്നു. ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് ബാത്റൂമിന്‍െറ വാതില്‍ അടക്കാന്‍ മറന്നുപോയിരുന്നു. കളവ് നടക്കുമ്പോള്‍ വരാന്തയില്‍ മധുവും കുടുംബവും ഉറങ്ങുകയായിരുന്നു. രാവിലെ ഉണര്‍ന്ന് രുദ്രാക്ഷ മാല തിരയുമ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.
മോഷ്ടാവ് മയക്കുമരുന്ന് ഉപയോഗിച്ച് ഉറക്കിക്കിടത്തിയതായി സംശയിക്കുന്നു. ബാത്റൂമിന്‍െറ അകത്തും പരിസരത്തും കാല്‍പാടുകള്‍ കണ്ടെത്തി. ചന്തേര പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തലേദിവസം രാത്രി വൈകിയും ക്വാര്‍ട്ടേഴ്സിന് താഴെ ജോലിചെയ്തിരുന്ന മൂന്നുപേരെ പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍