കാസര്‍കോട്: കക്കച്ചാലിലെ ഭരത ഗൗഡയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നയാളെ ബേഡകം പൊലീസ് പിടികൂടി. മുന്നാട് പെരിങ്ങാനത്തെ കേപ്പണ്ണ ഗൗഡയുടെ മകന്‍ തിമ്മപ്പഗൗഡ (43)യെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. പ്രതിയുടെ വീട്ടില്‍നിന്ന് ഏഴു പവന്‍ സ്വര്‍ണവും 18,000 രൂപയും കണ്ടെടുത്തു.
ബുധനാഴ്ച പകലാണ് ഭരതഗൗഡയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടിന് സമീപത്ത് സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് വീടുതുറന്ന് അലമാര പൊളിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. ബണ്ടംകൈ തമ്പാന്‍െറ വീട്ടില്‍ കഴിഞ്ഞ മാര്‍ച്ചില്‍ മോഷണം നടത്തിയത് താനാണെന്നും പ്രതി സമ്മതിച്ചതായി ആദൂര്‍ സി.ഐ എം. സതീഷ്കുമാര്‍, ബേഡകം എസ്.ഐ ലക്ഷ്മണന്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍