ചെറുവത്തൂര്‍: ചീമേനി തുറന്ന ജയിലിന്‍െറ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജയിലില്‍ ഡെയറി ഫാം, പരേഡ് ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനവും അണക്കെട്ടിന്‍െറ തറക്കല്ലിടലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജയില്‍ വകുപ്പുകളില്‍ കാന്‍റീന്‍ സംവിധാനം ആരംഭിക്കും. തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കും ഇതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരിങ്ങോം സി.ആര്‍.പി.എഫ് ഡി.ഐ.ജി ടി.ജെ. ജേക്കബ്, കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്‍റ് എം. ബാലകൃഷ്ണന്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.പി. വത്സലന്‍, വി. രാഘവന്‍, ഡോ. റജി ജി. നായര്‍, എ. ദേവദാസ്, സിസ്റ്റര്‍ സുനിത ചിറയത്ത്, കെ.എം. പുരുഷോത്തമന്‍, കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് സ്വാഗതവും ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കാക്കടവ് പുഴക്ക് സമീപം ജയിലില്‍ പറമ്പിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്താണ് അണക്കെട്ട് നിര്‍മിക്കുക. ഇതിന് രണ്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ജയില്‍ ആവശ്യത്തിനു പുറമെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യാന്‍ പദ്ധതി വഴി ശ്രമിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍