12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

സമാന്തര സര്‍വീസ്: വടകരയിലും കൊയിലാണ്ടിയിലും നടപടി തുടങ്ങി

വടകര: വടകര, കൊയിലാണ്ടി താലൂക്കുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സമാന്തരമായി സര്‍വീസ് നടത്തിവരുന്ന ഓട്ടോറിക്ഷ, ജീപ്പ് എന്നിവക്കെതിരെ വാഹനവകുപ്പ് നടപടി തുടങ്ങി. 25 വാഹനങ്ങള്‍ക്കെതിരെയാണ് ശനിയാഴ്ച നടപടിയെടുത്തത്. ഇവയുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആര്‍.ടി.ഒ രാജീവ് പുത്തലത്ത് അറിയിച്ചു. ജില്ലാകലക്ടറുടെ ഉത്തരവ് പ്രകാരം വടകര ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഡി.ടി.സി ഫ്ളയിങ് സ്ക്വാഡ്, വടകര എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടന്നത്.
വാഹന പരിശോധന കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായി സ്പീഡ് റഡാര്‍, ബ്രീത് അനലൈസര്‍, ഡിജിറ്റല്‍ കാമറ എന്നിവ സഹിതം മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ സുരേഷ്, സലിം, വിജയകുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ നേതൃത്വത്തിലുള്ള ഫ്ളയിങ് സ്ക്വാഡും ഈ മേഖലകളില്‍ പരിശോധന നടത്തും. സമാന്തര സര്‍വീസുകള്‍ കാരണം വടകര, കൊയിലാണ്ടി മേഖലകളില്‍ നിരവധി ബസുകള്‍ പെര്‍മിറ്റ് സറണ്ടര്‍ ചെയ്യുകയുണ്ടായി. ഇതുമൂലം യാത്രക്കാര്‍ പ്രയാസം നേരിടുകയാണ്. ഇതേ തുടര്‍ന്നാണ് സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടി തുടങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com