ഫറോക്ക്: മിനിബസ് രണ്ട് ഓട്ടോറിക്ഷകളിലിടിച്ച് ഗള്‍ഫ് യാത്രക്കാരായ മൂന്നുപേര്‍ക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി ഇബ്രാഹിംകുട്ടി (60), കണ്ണപ്പഞ്ചാലില്‍ ഷംസീര്‍ (29), കല്യാശ്ശേരി അഞ്ചാംപീടിക കരിക്കന്‍ ഹൗസില്‍ രാമകൃഷ്ണന്‍ (54), ഫറോക്കിലെ ഓട്ടോ ഡ്രൈവര്‍മാരായ സോഹന്‍ (30), ലത്തീഫ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഏഴുമണിയോടെ ഫറോക്ക് പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. ഫറോക്ക് സ്റ്റേഷനില്‍ ട്രെയിനിറങ്ങി രണ്ട് ഓട്ടോറിക്ഷകളിലായി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ മെഡിക്കല്‍ കോളജില്‍നിന്ന് ബൈപാസ് വഴി ഫറോക്കിലേക്ക് വരുകയായിരുന്ന മിനിബസ് നിയന്ത്രണംവിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെതുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് ഗള്‍ഫ്യാത്ര മുടങ്ങി. ഇബ്രാഹീംകുട്ടിയും ഷംസീറും ഖത്തറിലേക്കും രാമകൃഷ്ണന്‍ ദുബൈയിലേക്കും പോകാനാണ് എത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍