മസ്കത്ത്: ഒമാനില്‍ രൂപവത്കരിച്ച ആസൂത്രണ പരമോന്നത കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മുമ്പാകെ സത്യപ്രതിജ്ഞയെടുത്ത് ചുമതലയേറ്റു.
ബൈത്തുല്‍ ബര്‍കയില്‍ നടന്ന ചടങ്ങിലാണ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സുല്‍ത്താന്‍ ബിന്‍ സാലിം ബിന്‍ സഈദ് ആല്‍ഹബ്സി സത്യവാചകം ചൊല്ലിയത്. സുല്‍ത്താനേറ്റിന്‍െറ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ മുസല്ലം ആല്‍റഹ്ബി, രാജ്യത്തിന്‍െറ ബ്രസീലിലേക്കുള്ള അംബാസഡര്‍ ഡോ. ഖാലിദ് ബിന്‍ സഈദ് ബിന്‍ സാലിം ആല്‍ജറാദി, ബഹ്റൈനിലേക്കുള്ള അംബാസഡര്‍ ഡോ. സുലൈമാന്‍ ബിന്‍ സൗദ് ബിന്‍ അലിആല്‍ജാബ്റി, പാകിസ്താനിലേക്കുള്ള അംബാസഡര്‍ റിയാദ് ബിന്‍ അഹമ്മദ് ആല്‍ റഈസി, വിയറ്റ്നാമിലേക്കുള്ള അംബാസഡര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സെയ്ഫ് ബിന്‍ ഹിലാല്‍ ആല്‍മഹ്റൂഖി, റഷ്യയിലേക്കുള്ള അംബാസഡര്‍ യൂസഫ് ബിന്‍ അലി ആല്‍സദ്ജാലി എന്നിവരും പ്രതിജ്ഞ ചൊല്ലി. വിദേശകാര്യ വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍