Sat, 07/28/2012 - 14:15 ( 42 weeks 18 hoursago)
ലണ്ടനില്‍ ഇന്ത്യക്ക് ആദ്യജയം; ഷൈന്‍ ചെയ്ത് കശ്യപ്
(+)(-) Font Size
ലണ്ടനില്‍ ഇന്ത്യക്ക് ആദ്യജയം; ഷൈന്‍ ചെയ്ത്  കശ്യപ്

ലണ്ടന്‍: തിരിച്ചടികള്‍ക്കിടയില്‍ ആശ്വസിക്കാന്‍ ഇന്ത്യക്ക് ആദ്യ ജയം. ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ പി. കശ്യപ് ആണ് ഇന്ത്യക്ക് ആദ്യജയം സമ്മാനിച്ചത്. ഗ്രൂപ് ഡിയിലെ ആദ്യമത്സരത്തില്‍ ബെല്‍ജിയത്തിന്‍െറ യുഹാന്‍ താനിനെയാണ് കശ്യപ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്കോര്‍: 21-14, 21-12.
ആദ്യ സെറ്റ് 21 മിനിറ്റുകൊണ്ടാണ് കശ്യപ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ബെല്‍ജിയന്‍ താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മികച്ച സര്‍വീസുകള്‍ കണ്ടെത്തി കശ്യപ് പോയന്‍റുകള്‍ വാരിക്കൂട്ടി. രണ്ടാം സെറ്റ് 14 മിനിറ്റുകൊണ്ട് അനായാസം സ്വന്തമാക്കി ഇന്ത്യക്ക് ആദ്യ വിജയമധുരം നല്‍കുകയായിരുന്നു.
ലോകറാങ്കിങ്ങില്‍ 21ാം സ്ഥാനത്തുള്ള കശ്യപിന്‍െറ ആദ്യ ഒളിമ്പിക്സാണ് ലണ്ടനിലേത്. ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ലണ്ടനിലെ ഇന്ത്യയുടെ ഏക പ്രതിനിധി കൂടിയാണ് കശ്യപ്.
ഗ്രൂപ്പിലെ അടുത്തമത്സരത്തില്‍ ലോക റാങ്കിങ്ങില്‍ 11ാം സ്ഥാനത്തുള്ള വിയറ്റ്നാമിന്‍െറ തിയന്‍ മിന്‍ഹ് ഗ്യൂന്‍ ആണ് 25കാരനായ കശ്യപിന്‍െറ എതിരാളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus