12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ആപ്പിള്‍ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കുറക്കുമെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കുറക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ദിവസവും രണ്ട് ആപ്പിള്‍ കഴിക്കുന്നത് സ്ത്രീകളിലെ കൊളസ്ട്രോള്‍ തോത് കുറക്കുമെന്നും ഹൃദ്രോഗസാധ്യത തടയുമെന്നും പുതിയ ഗവേഷണഫലം. ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകളില്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കാര്യമായി കുറക്കാന്‍ ആപ്പിളിനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ പ്രായത്തിലാണ് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കു കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. 160 സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്.
അമേരിക്കയിലെ ഫേ്ളാറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനഫലം ജേണല്‍ ഓഫ് ദ അക്കാദമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയബറ്റിസിലാണ് പ്രസിദ്ധീകരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com