12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

52 വര്‍ഷമായിട്ടും ഷിഫ്റ്റ് മാറാതെ ഒരു സ്കൂള്‍

നെടുങ്കണ്ടം: പ്രവര്‍ത്തനം ആരംഭിച്ച് 52 വര്‍ഷമായിട്ടും ഷിഫ്റ്റ് സമ്പ്രദായം മാറാതെ ഒരു പഞ്ചായത്ത് യു.പി സ്കൂള്‍.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് യു.പി സ്കൂളിലാണ് കുട്ടികള്‍ ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തില്‍ പഠിക്കുന്നത്.
960 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ അന്നത്തെ സാഹചര്യവും കെട്ടിടങ്ങളുടെ അഭാവവും നിമിത്തമാണ് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ഒന്നും രണ്ടും ക്ളാസുകള്‍ക്കാണ് രാവിലെയും വൈകുന്നേരവുമായി പഠന സൗകര്യം ഒരുക്കിയത്.
ഒന്നാം ക്ളാസിലെ കുട്ടികള്‍ക്ക് ഉച്ചവരെയും രണ്ടാം ക്ളാസുകാര്‍ക്ക് ഉച്ചക്ക് ശേഷവുമായാണ് ക്ളാസുകള്‍ ക്രമീകരിച്ചിരുന്നത്.
ആദ്യഘട്ടങ്ങളില്‍ ഇത് അനുഗ്രഹമായിരുന്നെങ്കിലും പിന്നീട് കുട്ടികള്‍ വര്‍ധിക്കുകയും സ്കൂളിന്‍െറ ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തതോടെ ഷിഫ്റ്റ് സമ്പ്രദായം ബുദ്ധിമുട്ടുളവാക്കി.
പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ വളരെ മികവ് പുലര്‍ത്തുന്ന ഈ സ്കൂളില്‍ നിലവില്‍ ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും മറ്റും ഉണ്ടായിട്ടും പഴയപടി തുടരുകയാണ്.
മാത്രവുമല്ല പ്രൈമറി വിഭാഗത്തില്‍ പഠിക്കുന്ന 140 കുട്ടികള്‍ക്ക് ആകെയുള്ളത് മൂന്ന് അധ്യാപകരാണ്. ഒരധ്യാപകന്‍ കൂടി ലഭിച്ചാല്‍ ക്ളാസുകള്‍ സുഗമമായി നടത്താനാകും.
മേഖലയിലെ ആദ്യ സ്കൂളുകളിലൊന്നാണിത്.ആവശ്യത്തിന് അധ്യപക-അനധ്യാപകരെ നിയമിച്ചും ഷിഫ്റ്റ് സമ്പ്രദായം മാറ്റി പഠന സൗകര്യമൊരുക്കിയാല്‍ വന്‍നേട്ടത്തിന് ഇടയാകും.
കഴിഞ്ഞ ജനുവരിയില്‍ ഷിഫ്റ്റ് സമ്പ്രദായം നീക്കം ചെയ്തതായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഇതോടെ ഷിഫ്റ്റ് സമ്പ്രദായം അതേപടി തുടരുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com