മഞ്ചേശ്വരം: ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നത് പിടികൂടാന്‍ എത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റംചെയ്തു.
വ്യാഴാഴ്ച ഉച്ച 12 മണിയോടെ ഉപ്പള ടൗണിലെ ത്രിഭുവന്‍ ഡീലക്സ് ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തവെയാണ് സംഘടിച്ചെത്തിയ പത്തോളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ കൈയേറ്റംചെയ്തത്.
ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ വാഹനത്തില്‍ കയറ്റി അയച്ചത്. ഹോട്ടല്‍ ഉടമയുടെ നേതൃത്വത്തില്‍ ഔദ്യാഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റംചെയ്തതിനും ഇവര്‍ കുമ്പള പൊലീസില്‍ പരാതിനല്‍കി.
ഫുഡ് സേഫ്റ്റി വകുപ്പ് പ്രകാരം ഹോട്ടലുടമക്കെതിരെ ഭക്ഷ്യവകുപ്പും കേസെടുത്തു. മൂന്നുമാസം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന വകുപ്പ് അനുസരിച്ചാണ് കേസെടുത്തതെന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ ജോസഫ് ഷാജി ജോര്‍ജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍