കാഞ്ഞങ്ങാട്: നഗരസഭയില്‍ ഭരണമുന്നണിയിലെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ ഭിന്നത രൂക്ഷമായതോടെ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീനെതിരെ അവിശ്വാസത്തിന് പ്രതിപക്ഷ നീക്കം. ഇതേക്കുറിച്ച് സി.പി.എം-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചര്‍ച്ച തുടങ്ങിയതായാണ് വിവരം. കോണ്‍ഗ്രസിലെ ചില അംഗങ്ങളുടെ പിന്തുണ പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
43 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 22 അംഗങ്ങളും എല്‍.ഡി.എഫിന് 16 അംഗങ്ങളുമുണ്ട്. ബി.ജെ.പിക്ക് അഞ്ച് കൗണ്‍സിലര്‍മാരാണുള്ളത്. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 12ഉം ലീഗിന് ഒമ്പതും സോഷ്യലിസ്റ്റ് ജനതക്ക് ഒന്നും കൗണ്‍സിലര്‍മാരാണുള്ളത്. സമീപകാലത്ത് നടന്ന മിക്ക കൗണ്‍സില്‍ യോഗങ്ങളിലും കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷത്തിന്‍െറ പങ്ക് നിര്‍വഹിക്കുന്നത്. ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ട് കുട്ടികളെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതിനെതിരെ നിലപാടെടുത്ത ചെയര്‍പേഴ്സനെതിരെ ബുധനാഴ്ച നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആഞ്ഞടിച്ചിരുന്നു. വ്യാഴാഴ്ച നടന്ന മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി അടിയന്തര യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. മുന്നണി സംവിധാനത്തില്‍ ഉണ്ടാകുന്ന പോരായ്മകള്‍ കൗണ്‍സില്‍ യോഗത്തിലല്ല ഉന്നയിക്കേണ്ടതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. നഗരസഭാ ചെയര്‍പേഴ്സനെ സംരക്ഷിക്കാന്‍ ശ്രമിക്കാത്ത ചില ലീഗ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു.പ്രസിഡന്‍റ് എം.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീനും ലീഗിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍