തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കുകീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഡിഗ്രി, പി.ജി സീറ്റ് കൂട്ടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. വര്‍ധന അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. കോളജുകളില്‍ പുതിയ തസ്തിക വരാത്തവിധം പരമാവധി പേര്‍ക്ക് പ്രവേശം നല്‍കുകയെന്ന യു.ജി.സി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ധന. ഡിഗ്രി ഭാഷാവിഷയങ്ങള്‍ 40, ആര്‍ട്സ് 50, സയന്‍സ് 30, കോമേഴ്സ്, ബി.ബി.എ 50, ബി.എം.എം.സി 30 എന്നിങ്ങനെയാണ് സീറ്റ് വര്‍ധന. രണ്ടാംവര്‍ഷം വീണ്ടും സീറ്റ് വര്‍ധിക്കും. പി.ജിക്ക് 60ശതമാനം വരെ സീറ്റ് കൂട്ടും.
ബി.ടെക് ലാറ്ററല്‍ എന്‍ട്രിക്ക് പോളിടെക്നിക് ഡിപ്ലോമക്ക് 50ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. നിലവില്‍ 60ശതമാനം മാര്‍ക്ക് വേണ്ടിയിരുന്നു. ചോദ്യപേപ്പറുകള്‍ ഓണ്‍ലൈന്‍ വഴി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് തീരുമാനിക്കാന്‍ പരീക്ഷാ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.
ഫാറൂഖ് കോളജില്‍ ബി.എ ഇക്കണോമിക്സിന്റെ കോംപ്ലിമെന്ററി കോഴ്സ് പൊളിറ്റിക്കല്‍ സയന്‍സിനു പകരം മാത്തമാറ്റിക്കല്‍ ടൂള്‍സ് ഫോര്‍ ഇക്കണോമിക്സ് ആയി മാറ്റും. കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളജിലെ ബി.എ ഇംഗ്ളീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയുടെ കോംപ്ലിമെന്ററി കോഴ്സ് പൊളിറ്റിക്കല്‍ സയന്‍സിനു പകരം ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷനായി മാറ്റും.
അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് മേരീസ് കോളജില്‍ ബി.സി.എക്ക് 24 സീറ്റിനും എം.എ ഇംഗ്ളീഷിന് 12 സീറ്റിനും അംഗീകാരം നല്‍കി. സര്‍വകലാശാലയിലെ സയന്‍സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ ഷോട്ട് ടേം കോഴ്സുകളായി കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍കിങ്ങ് ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് എന്നിവ പുനരാരംഭിക്കും. പാലക്കാട് മേഴ്സി കോളജില്‍ ബി.കോമിന് സ്ഥിരം അംഗീകാരം നല്‍കി.
സര്‍വകലാശാല ഫിസിക്സ് പഠനവകുപ്പില്‍ എം.എസ്സി റേഡിയേഷന്‍ ഫിസിക്സ് സ്വാശ്രയ കോഴ്സ് പുനരാരംഭിക്കും. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളജ് മാത്തമാറ്റിക്സ് വകുപ്പ് ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു.
പ്ലാന്റേഷന്‍ സയന്‍സ് എം.എസ്സിക്ക് പുതിയ പഠനബോര്‍ഡ് ഉണ്ടാക്കും. കുറ്റ്യാടി ഐഡിയല്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്ന പുതിയ കോളജിന് അംഗീകാരം നല്‍കി. എം . ശ്രീകല (കംപാരറ്റിവ് ലിറ്ററേച്ചര്‍) , കെ. മുഹമ്മദ് (അറബിക് )എന്നിവര്‍ക്ക് പി.എച്ച്.ഡി നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍