Fri, 07/27/2012 - 00:32 ( 42 weeks 5 daysago)
ദീപികയും സംഘവും ഇന്ന് വില്ലുകുലക്കും
(+)(-) Font Size

ലണ്ടന്‍: ക്രിക്കറ്റിന്‍െറ മക്കയായ ലോര്‍ഡ്സില്‍ വെള്ളിയാഴ്ച ഇന്ത്യയുടെ ഒളിമ്പിക്സ് അരങ്ങേറ്റം. ലോക ഒന്നാം നമ്പര്‍ താരമായ ദീപികാ കുമാരിയുടെ നേതൃത്വത്തില്‍ അമ്പെയ്ത്തുകാര്‍ മെഡല്‍ തേടി ഇറങ്ങും. പുരുഷ, വനിതാ റീ കര്‍വില്‍ മൂന്നു വീതം പേരാണ് രാജ്യത്തെ പ്രതിനിധാനംചെയ്യുന്നത്. ഇവര്‍ ടീമായും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.
ദീപികയെക്കൂടാതെ ലയ്ശ്രാം ബൊംബയ്ലാ ദേവിയും ചെക്രോവൊലു സുറോയും വനിതാ വിഭാഗത്തില്‍ മാറ്റുരക്കും. ജയന്ത ടെണ്ടുല്‍കര്‍, രാഹുല്‍ ബാനര്‍ജി, തരുണ്‍ദീപ് റായ് എന്നിവരാണ് പുരുഷ താരങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus