12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

മെഡിക്കല്‍/എന്‍ജിനീയറിങ് അലോട്ട്മെന്‍റ് റദ്ദാക്കാന്‍ അവസരം

മെഡിക്കല്‍/എന്‍ജിനീയറിങ് അലോട്ട്മെന്‍റ് റദ്ദാക്കാന്‍ അവസരം

തിരുവനന്തപുരം: മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുന്നതിന്മുമ്പ് ഇതിനകം ലഭിച്ച അലോട്ട്മെന്‍റ് റദ്ദുചെയ്ത് അലോട്ട്മെന്‍റ് പ്രക്രിയയില്‍ നിന്ന് ഒഴിവാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 27 മുതല്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി KEAM 2012 Allotment Cancellation എന്ന ലിങ്ക് വഴി ഹോംപേജില്‍ പ്രവേശിച്ച് അലോട്ട്മെന്‍റ് റദ്ദാക്കാനുള്ളകാരണം രേഖപ്പെടുത്തണം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്തശേഷം വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും ഒപ്പിടണം. ഗസറ്റഡ് ഓഫിസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം. കൂടാതെ കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ നേരിട്ടോ ലഭ്യമാക്കണം.
അപേക്ഷയുടെ പ്രിന്‍റൗട്ട് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ഓഫിസില്‍ ലഭിച്ചാല്‍ മാത്രമേ അലോട്ട്മെന്‍റ് റദ്ദാക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കപ്പെടൂ. ഫാക്സ്/ ഇ-മെയില്‍ മുഖേന ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അലോട്ട്മെന്‍റ് റദ്ദാക്കാന്‍ അപേക്ഷിക്കുന്നവരുടെ നിലവിലുള്ള അലോട്ട്മെന്‍റും അതോടൊപ്പം എല്ലാ ഹയര്‍ ഓപ്ഷനുകളും നഷ്ടപ്പെടും. നഷ്ടപ്പെട്ട അലോട്ട്മെന്‍റും ഹയര്‍ ഓപ്ഷനുകളും യാതൊരു കാരണവശാലും പിന്നീട് തിരികെ ലഭിക്കുന്നതല്ല. അതിനാല്‍ ലഭിച്ച അലോട്ട്മെന്‍റ് ഉപേക്ഷിച്ച് പ്രവേശ പ്രക്രിയയില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമേ അത് റദ്ദാക്കാവൂ. ഇവരുടെ ഫീസ് തിരിച്ചുനല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകളായ 0471 2339101, 2339102, 2339103, 2339104 എന്നിവയിലും സിറ്റിസണ്‍ കോള്‍സെന്‍ററിന്‍െറ 155300, 0471 2115054, 2115098, 2335523 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com