|
മലയാളത്തിന് ആറു മുഖം
ഇന്ത്യയുടെ ജംബോസംഘത്തില്‍ ഇത്തവണ മലയാളം പറയാന്‍ ആറുപേര്‍. 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ അഞ്ച് കേരളീയരുണ്ടായിരുന്നു. 2000ല്‍ ഏഴു മലയാളികള്‍ ബെയ്ജിങ്ങില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത രഞ്ജിത് മഹേശ്വരിക്ക് ഇത് രണ്ടാമൂഴം. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്ള്‍ ജമ്പില്‍ നേടിയ വെങ്കലം രഞ്ജിത്തിനെ ദേശീയ റെക്കോഡിന് (17.07 മീറ്റര്‍) ഉടമയാക്കി. പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സില്‍ 16.85 മീറ്റര്‍ ചാടിയാണ് ഇദ്ദേഹം ലണ്ടനിലേക്ക് ടിക്കറ്റെടുത്തത്. മായാ മയൂഖം ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ട്രിപ്ള്‍ ജമ്പറായ മയൂഖ ജോണി അറിയപ്പെടുന്ന ലോങ് ജമ്പ് താരവുമാണ്. ലോങ്ജമ്പില്‍ തലനാരിഴക്ക് ഒളിമ്പിക് യോഗ്യത നഷ്ടമായ അവര്‍ക്ക് പക്ഷേ, 14.10 മീറ്റര്‍ ചാടി ട്രിപ്ള്‍ ജമ്പിലൂടെ ലണ്ടനിലെത്താന്‍ ഭാഗ്യം ലഭിച്ചു. സ്വന്തം ദേശീയ റെക്കോഡ് (14.11 മീറ്റര്‍) പുതുക്കിയായിരുന്നു മയൂഖയുടെ പ്രകടനം. ഓടും ടിന്‍റു പി.ടി. ഉഷയുടെ ശിഷ്യക്കിത് ആദ്യ ഒളിമ്പിക്സ്. 2010ലെ ഗാങ്ഷൂ ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ വെങ്കലം നേടി ശ്രദ്ധേയയായ ടിന്‍റു ലൂക്ക 2011ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലൂടെ ഒളിമ്പിക്സ് പ്രവേശം കൈക്കലാക്കി. 800 മീറ്ററിലെ ദേശീയ റെക്കോഡിന് (1:59.17 മിനിറ്റ്) ഉടമയും മറ്റാരുമല്ല. മിക്സഡ് ഡ്രീംസ് ബാഡ്മിന്‍റണ്‍ മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ജോടിയുടെ ഭാഗമാണ് വലിയ വീട്ടില്‍ ദിജു എന്ന വി. ദിജു. പങ്കാളി ജ്വാലഗുട്ടയുമൊത്ത് നേട്ടങ്ങള്‍ കൊയ്ത് ലോക റാങ്കിങ്ങില്‍ ആദ്യ 10ല്‍ സ്ഥാനം പിടിക്കാനായ താരത്തിന് അര്‍ഹിക്കുന്ന അംഗീകാരമായി ഒളിമ്പിക്സ് യോഗ്യതയും ലഭിച്ചു. നടന്നു നടന്ന് ഏതാനും മാസം മുമ്പ് മോസ്കോയില്‍ നടന്ന ലോകകപ്പ് നടത്ത മത്സരത്തില്‍ പങ്കെടുത്ത് ഒളിമ്പിക്സ് യോഗ്യത നേടുന്നതുവരെ കെ.ടി. ഇര്‍ഫാന്‍ കേരളത്തിനുപോലും അപരിചിതനായിരുന്നു. ഒരു മണിക്കൂര്‍ 22 മിനിറ്റ് എട്ട് സെക്കന്‍ഡില്‍ 10ാമനായി അവസാന വര കടന്ന് ലണ്ടനില്‍ സീറ്റുറപ്പിക്കുമ്പോള്‍ ഒളിമ്പിക്സ് നടത്തത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളിയാവുകയായിരുന്നു ഈ യുവാവ്. ഹോക്കിയില്‍ ഹരിശ്രീ ദേശീയ വിനോദമായ ഹോക്കിയുടെ ഒളിമ്പിക്സ് ടീമിലെത്തുന്ന ആദ്യ മലയാളി എന്ന ഖ്യാതി പി.ആര്‍ ശ്രീജേഷിന് സ്വന്തം. 2011ലെ പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയശില്‍പിയായി ഇന്ത്യയുടെ അഭിമാനം കാത്ത ഈ ഗോള്‍കീപ്പറുടെ കളി മിടുക്കില്‍ അന്താരാഷ്ട്ര തലത്തില്‍ ടീം നേടിയ വിജയങ്ങളേറെ.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍