ഉദുമ: ഗൃഹനാഥന്‍െറ മരണംമൂലം അനാഥരായ കുടുംബത്തിന് സഹായവുമായി അബൂദബിയിലെ തൊഴിലാളികളെത്തി. മനോഹരന്‍െറ ഭാര്യ കോളിയടുക്കം അണിഞ്ഞ കൂളിക്കുന്നിലെ സരോജിനിക്കും മക്കള്‍ക്കുമാണ് അബൂദബിയിലെ ഷിപ്പിങ് ബില്‍ഡിങ് വര്‍ക്സ് മുസഫ എന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ സഹായധനം നല്‍കിയത്.
കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് സരോജിനിയുടെ ഭര്‍ത്താവ് മനോഹരന്‍ മരണപ്പെട്ടത്. കൂലിത്തൊഴിലാളിയായ മനോഹരന്‍ പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ഒരുവര്‍ഷം മുമ്പ് ബാധിച്ച അജ്ഞാത രോഗംമൂലം സരോജിനിയുടെ ഇരു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ഭാര്യയുടെ ചികിത്സക്കും വിദ്യാര്‍ഥികളായ മക്കളുടെ പഠനത്തിനുമായുള്ള വരുമാന മാര്‍ഗം കണ്ടെത്തുന്നതിനിടയിലാണ് മനോഹരന്‍ വിധിയുടെ ക്രൂരതക്കിടയായത്. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അബൂദബിയിലെ ഷിപ്പിങ് ബില്‍ഡിങ് വര്‍ക്സ് മുസഫയിലെ തൊഴിലാളികള്‍ സമാഹരിച്ച 56,000 രൂപയുടെ ചെക്ക് എ.ഡി.എം എച്ച്. ദിനേശന്‍ ബുധനാഴ്ച സരോജിനിയുടെ വീട്ടിലെത്തി കൈമാറി.
സരോജിനിയുടെ മക്കളായ സരോജിന്‍െറ പഠന ചെലവ് ഡി.വൈ.എഫ്.ഐ കോളിയടുക്കം വില്ലേജ് കമ്മിറ്റിയും സ്നേഹയുടേത് ചെന്താരകം അണിഞ്ഞയും സ്നേഹിതയുടേത് എ.പി.എ.സി അണിഞ്ഞയും ഏറ്റെടുത്തിട്ടുണ്ട്.
കുടുംബത്തിനെ സഹായിക്കാന്‍ സി.പി.എം തെക്കില്‍, പെരുമ്പള ലോക്കല്‍ കമ്മിറ്റിയും മുന്നോട്ടുവന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍