ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍ പെട്ടു, ഗൃഹനാഥന്‍ മരിച്ചുPublished on Thu, 07/26/2012 - 11:29 ( 42 weeks 3 days ago)
ദമ്മാം: കുവൈത്തില്‍ നിന്ന് ഉംറ ചെയ്യാനായി പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഹഫര്‍ അല്‍ബാത്തിനിനടുത്ത് അപകടത്തില്‍ പെട്ട് ഗൃഹനാഥന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയേയും നാലു മക്കളേയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തില്‍ ഔാഫിന്‍െറ കീഴിലെ പള്ളിയില്‍ ഇമാമായി ജോലി ചെയ്തിരുന്ന ആലപ്പുഴ കനാല്‍ വാര്‍ഡില്‍ കാഞ്ഞിരം ചിറ കൊച്ചിങ്ങാം പറമ്പില്‍ സഅദ് (33) ആണ് മരിച്ചത്. ഭാര്യ ഫൗസിയ , മക്കളായ ഹമ്മാദ് (ഏഴ്) അഹിലാം (അഞ്ച്) ഖദീജ (രണ്ട്) മറിയം ( ഏഴു മാസം) എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഗുരുതര പരിക്കേറ്റ ഫൗസിയയുടെ വയറില്‍ കട്ടപിടിച്ച രക്തം ഇന്നലെ അടിയന്തിര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.അപകടത്തിന്‍െറ ആഘാതത്താല്‍ സംസാരിക്കാന്‍ പോലുമാവാത്ത ഭീതിയിലാണ് കുട്ടികള്‍. ഹഫര്‍ അല്‍ ബാത്തിനിലെ കിങ് ഖാലിദ് സിറ്റി മിലിട്ടറി ഹോസ്പിറ്റലിലെ തീവ്ര പരിചരണവിഭാഗത്തിലാണ് ഇവരുള്ളത്. മരിച്ച സഅദിന്‍െറ മൃതദേഹവും അവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍