Thu, 07/26/2012 - 09:57 ( 46 weeks 6 daysago)
ഉത്തേജകം: സെല്‍സൂലിക്ക് സസ്പെന്‍ഷന്‍
(+)(-) Font Size

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണ മെഡല്‍ സാധ്യതയില്‍ മുന്നിലായിരുന്ന മൊറോക്കോയുടെ മറിയം അലൂയി സെല്‍സൂലി ഉത്തേജക പരിശോധനയില്‍ പിടിയിലായി. പാരിസില്‍ ജൂലൈ ആറിന് നടന്ന ഡയമണ്ട് ലീഗ് മീറ്റിനുശേഷം നടന്ന പരിശോധനയിലാണ് സെല്‍സൂലിയുടെ ‘എ’ സാമ്പിളില്‍ നിരോധിത മരുന്നിന്‍െറ അംശം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ ഇവരെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കി താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. നേരത്തേ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട സെല്‍സൂലി 2009 മുതല്‍ 2011 വരെ വിലക്ക് നേരിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus