സര്‍വകലാശാല സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള 2012 വര്‍ഷത്തെ എം.സി.എ പ്രവേശപരീക്ഷ ജൂലൈ 29ന് നടക്കും. എം.ഇ.എസ് വിമന്‍സ് കോളജ്, (ഇംഗ്ളീഷ് പള്ളിക്കു സമീപം) നടക്കാവ്, കോഴിക്കോട്-11, വിവേകോദയം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എ.ആര്‍. മേനോന്‍ റോഡ്, തൃശൂര്‍-1 എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. പരീക്ഷാസമയം രാവിലെ 10.30 മുതല്‍ 12.30 വരെ. പരീക്ഷാര്‍ഥികള്‍ രാവിലെ 10 മണിക്ക് പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407422, 2126750 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍