കന്യാകുമാരി സ്വദേശിയെ മൂന്നുവര്‍ഷമായി കാണാനില്ലെന്ന്

കന്യാകുമാരി സ്വദേശിയെ മൂന്നുവര്‍ഷമായി കാണാനില്ലെന്ന്

റിയാദ്: റിയാദില്‍ ടൈല്‍ ഫിക്സിങ് ജോലിക്കാരനായ കന്യാകുമാരി സ്വദേശി സാമ്പരാജിനെ (35) കുറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവരമില്ലെന്ന് ബന്ധുക്കളും റിയാദിലുള്ള സഹോദരന്‍ ശേഖറും റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പരാതിനല്‍കി. അഞ്ചു വര്‍ഷം മുമ്പ് റിയാദിലെത്തിയ സാമ്പരാജ് ആദ്യ രണ്ടു വര്‍ഷം വീടുമായി ബന്ധപ്പെടുകയും പണമയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സാമ്പരാജിനെക്കുറിച്ച് ഒരു വിവരവുമില്ല. ആദ്യകാലങ്ങളില്‍ മറ്റുള്ളവരുടെ കൂടെ ടൈല്‍ ഫിക്സിങ്ങിന് പോയിരുന്ന സാമ്പരാജ് പിന്നീട് സ്വന്തമായി ചെറിയ കോണ്‍ട്രാക്ടുകള്‍ എടുത്ത് നടത്തുകയായിരുന്നു. ജോലി ചെയ്തതിന്‍െറ പണം പലരില്‍നിന്നും ലഭിക്കാനുണ്ടായിരുന്നതായി റിയാദിലുള്ള സഹോദരന്‍ ശേഖര്‍ പറഞ്ഞു. തങ്കയ്യ - രഞ്ജിതം ദമ്പതികളുടെ മകനായ സാമ്പരാജിന് ഭാര്യയും അഞ്ചു വയസ്സായ മകനുമുണ്ട്. സാമ്പരാജിനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ കേളി പ്രവര്‍ത്തകരെ സമീപിച്ചിരിക്കുകയാണ്. സാമ്പരാജിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ സഹോദരന്‍ ശേഖര്‍ (0597636083), സുധാകരന്‍ (0500429158) എന്നിവരെ ബന്ധപ്പെടണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus