Tue, 07/24/2012 - 00:26 ( 43 weeks 1 dayago)
അത്ലറ്റിക്സില്‍ മെഡല്‍ സ്വപ്നം വേണ്ട -അഞ്ജു
(+)(-) Font Size

ന്യൂദല്‍ഹി: ലണ്ടനില്‍ ചരിത്രം കുറിക്കാന്‍ പുറപ്പെട്ട ഇന്ത്യയുടെ ജംബോ സംഘത്തില്‍നിന്ന് അത്ലറ്റിക്സില്‍ മെഡല്‍പ്രതീക്ഷ വേണ്ടെന്ന് മുന്‍ ഒളിമ്പ്യന്‍. പറയുന്നത് മറ്റാരുമല്ല, ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്‍െറ ഏക മെഡല്‍ ജേതാവും ലോങ്ജമ്പിലെ ദേശീയ റെക്കോഡിനുടമയുമായ മലയാളിതാരം അഞ്ജു ബോബി ജോര്‍ജ്.
‘മികച്ച പോരാട്ടത്തിനായി ഒരുങ്ങുന്ന അത്ലറ്റുകളെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല. എന്നാല്‍, ഒളിമ്പിക് മെഡല്‍ സ്വന്തമാക്കാന്‍ മാത്രം മികച്ച പ്രകടനം ഇക്കുറി ആരില്‍നിന്നും കണ്ടിട്ടില്ല. ഡിസ്കസ് ത്രോയില്‍ വികാസ് ഗൗഡയും കൃഷ്ണ പൂനിയയും ഫൈനല്‍ റൗണ്ട് വരെയെത്തും. എന്നാല്‍, നിലവിലെ മികച്ച പ്രകടനത്തെയും കടത്തിവെട്ടുന്ന ദൂരം കണ്ടെത്തിയാല്‍ മാത്രമേ മെഡല്‍സ്വപ്നത്തിലേക്ക് അടുക്കാനാവൂ. മെഡല്‍സാധ്യത നല്‍കണമെങ്കില്‍ കൃഷ്ണ 65 മീറ്ററിനും വികാസ് 70 മീറ്ററിനും മുകളില്‍ എറിയണം’ -അഞ്ജു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus