May 19 Sun 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

സ്പെയിനില്‍ കടക്കെണി: ഓഹരിവിപണിയില്‍ തകര്‍ച്ച

സ്പെയിനില്‍ കടക്കെണി: ഓഹരിവിപണിയില്‍  തകര്‍ച്ച

മുംബൈ: സ്പെയിനിലെ സാമ്പത്തികത്തകര്‍ച്ച ഇന്ത്യന്‍ ഓഹരിവിപണിയെയും പ്രതികൂലമായി ബാധിച്ചതോടെ സെന്‍സെക്സ് വീണ്ടും 17000ത്തിനു താഴേക്ക് ഇടിഞ്ഞു.
സെന്‍സെക്സ് 281.09പോയന്‍റ് നഷ്ടത്തില്‍ 16,877.35ലും നിഫ്റ്റി 87.15 പോയന്‍റ് നഷ്ടത്തില്‍ 5, 117.95ലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ലോഹ, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ക്കു തിരിച്ചടി നേരിട്ടു.
ചില്ലറവില്‍പനരംഗത്ത് വിദേശനിക്ഷേപമനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം സഖ്യകക്ഷിയായ സമാജ്വാദി പാര്‍ട്ടി എതിര്‍ത്തത് സാമ്പത്തികപരിഷ്കരണനടപടികള്‍ക്കു തിരിച്ചടിയാകുമെന്ന ആശങ്കയും ഓഹരിവിപണിക്കു കനത്ത പ്രഹരമായി.
മാരുതി, സ്റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ഗെയ്ല്‍ ഇന്ത്യ, ഭെല്‍, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ പവര്‍, എസ്.ബി.ഐ, വിപ്രോ, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ തുടങ്ങി ഭൂരിപക്ഷം ഓഹരികളും തകര്‍ച്ച നേരിട്ടപ്പോള്‍ ഡോക്ടര്‍ റെഡ്ഢീസ് ലാബ്, സിപ്ള എന്നിവ മാത്രമാണ് നേട്ടം കണ്ടെത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com