May 19 Sun 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

പഞ്ചസാര വില കുതിച്ചുകയറി; പൈനാപ്പിളില്‍ റെക്കോഡ്

പഞ്ചസാര വില കുതിച്ചുകയറി; പൈനാപ്പിളില്‍ റെക്കോഡ്

കൊച്ചി: വെളിച്ചെണ്ണ, കുരുമുളക് വിപണികളില്‍ പോയവാരം വില സ്ഥിരത ദൃശ്യമായി. പൈനാപ്പിളിനും പഞ്ചസാരക്കും വില കുതിച്ചുകയറി. സ്വര്‍ണവിലയില്‍ നേരിയ ചാഞ്ചാട്ടവും തുടര്‍ന്ന് സ്ഥിരതയും പ്രകടമായി. ഡിമാന്‍ഡ് ഉയര്‍ന്നതോടെ തേയില വിലയും കൂടി. റബര്‍ വിപണിയില്‍ വില കുറയലിന്റെ പ്രവണത ദൃശ്യമായി.
വെളിച്ചെണ്ണ ക്വിന്റലിന് എല്ലാ ദിവസവും 6200 രൂപയാണ് രേഖപ്പെടുത്തിയത്. ആഘോഷദിനങ്ങള്‍ പ്രമാണിച്ച് വില ഉയര്‍ന്നേക്കാമെന്ന സൂചനയുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ്, റെയ്ഡ് നടക്കുന്നതിനാല്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണ വിപണിയിലിറക്കാന്‍ പേടിയാണ്. ആഗസ്റ്റ് അഞ്ചിന് ഭക്ഷ്യസുരക്ഷാ നിയമം പൂര്‍ണമായും പ്രാബല്യത്തില്‍ വരുമെന്നതിനാല്‍ വിപണിയില്‍ മായം കലരില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കര്‍ഷകര്‍.
കരിമ്പ് ഉല്‍പ്പാദനം കുറഞ്ഞതോടെ പഞ്ചസാരവില പോയവാരം കുത്തനെ മേലോട്ടുയര്‍ന്നു. മൊത്തവിപണിയില്‍ പഞ്ചസാര ക്വിന്റലിന് 3550 രൂപയിലെത്തി. വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. യൂറോപ്പിലേക്ക് കയറ്റുമതി വര്‍ധിച്ചതും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞപ്പോള്‍ ഉല്‍പ്പാദനം ഇടിഞ്ഞതുമാണ് പഞ്ചസാര വില കയറാന്‍ കാരണം.
ചില്ലറ വില്‍പ്പനശാലകളില്‍ കിലോക്ക് 38 മുതല്‍ 39 രൂപ വരെ ഈടാക്കുന്നുണ്ട്. റമദാന്‍ വിപണി സജീവമായതോടെ പൈനാപ്പിളിന് സര്‍വകാല റെക്കോഡ്. സംസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില ബുധനാഴ്ച രേഖപ്പെടുത്തി. കിലോക്ക് 38 രൂപയാണ് രേഖപ്പെടുത്തിയത്. വില നാല്‍പ്പതിന് മുകളില്‍ പോകുമെന്നാണ് പ്രതീക്ഷ. കിലോക്ക് 10-12 രൂപയായിരുന്നു ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വില.
കുരുമുളക് വിപണിയിലും പോയവാരം സ്ഥിരത ദൃശ്യമായി. ഗാര്‍ബിള്‍ഡിന് ക്വിന്റലിന് 41600 രൂപയാണ് വാരാവസാനം രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് ക്വിന്റലിന് 8000 ഡോളറായിരുന്നു പോയവാരം വില. ഇന്തോനേഷ്യന്‍ കുരുമുളകിന് ക്വിന്റലിന് 6300-6400 ഡോളറാണ് വില. വിയറ്റ്നാം ഇനത്തിന് 6000-6400 ഡോളര്‍, ബ്രസീലിന് 6300 ഡോളര്‍ എന്നിങ്ങനെയാണ് വില.
കാര്‍ഷിക സര്‍വകലാശാലയുടെ അനുമാനമനുസരിച്ച് സെപ്റ്റംബറോടെ കുരുമുളകിന് കിലോക്ക് 450 രൂപയെത്തും. മലബാര്‍ കുരുമുളകിന് മധ്യേഷ്യയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നു. എന്നാല്‍, വില കൂടിയപ്പോള്‍ ഈ കുരുമുളകിനും ആവശ്യക്കാരില്ലാതായി.
റബര്‍ വിപണിയില്‍ വില കുറഞ്ഞുവരുന്ന പ്രവണത പോയവാരം ദൃശ്യമായി. ഡിമാന്‍ഡ് കുറവും ഇറക്കുമതി കൂടുതലുമാണ്. അന്താരാഷ്ട്ര വില കുറഞ്ഞതിന്റെ പ്രതിഫലനമാണ് രാജ്യത്തും പ്രകടമായത്. വരും ആഴ്ചകളില്‍ വലിയ വ്യത്യാസം വരാന്‍ സാധ്യതയില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ വരവ് കൂടുതലായിരുന്നു. ജൂലൈയിലും വരവ് കൂടുമെന്നാണ് പ്രതീക്ഷ. ആര്‍.എസ്.എസ് നാലിന് ക്വിന്റലിന് വാരാവസാനം 18600 രൂപയാണ് രേഖപ്പെടുത്തിയത്.
സ്വര്‍ണ വിപണിയില്‍ വിലയില്‍ ചാഞ്ചാട്ടം ദൃശ്യമായി. വാരാദ്യം ഗ്രാമിന് 2755 രൂപ ആയിരുന്നത് 10 രൂപ കൂടി. പിന്നീട് 25 രൂപ കുറയുകയും ചെയ്തു.
ഡിമാന്‍ഡ് കൂടിയതോടെ തേയിലക്ക് 4-5 രൂപ ഉയര്‍ന്നു. പാക്കറ്റ് നിര്‍മാതാക്കള്‍ വിപണിയില്‍ സജീവമാണ്.

തേയില വില നിലവാരം
ഓര്‍ത്തഡോക്സ് ലീഫ് 1,86,000 കിലോ
ഹൈഗ്രോണ്‍ ബ്രോക്കണ്‍സ്: 200213
ഹൈഗ്രോണ്‍ ഫാനിങ്സ് : 157165
മീഡിയം ബ്രോക്കണ്‍സ്: 8995
മീഡിയം ഫാനിങ്സ്: 84 90
സി.ടി.സി ലീഫ് 76,000 കിലോ
ബെസ്റ്റ് ബ്രോക്കണ്‍: 99105
ബെസ്റ്റ് ഫാനിങ്സ്: 96100
മീഡിയം ബ്രോക്കണ്‍സ് : 8792
മീഡിയം ഫാനിങ്സ്: 8085
ഓര്‍ത്തഡോക്സ് ഡസ്റ്റ് 26,000 കിലോ
മീഡിയം ബ്രോക്കണ്‍ ഡസ്റ്റ് :ഇല്ല
ഓര്‍ത്തഡോക്സ് മീഡിയം 7883
മീഡിയം ഫൈന്‍ ഒരു ലോട്ട് 6870.00
മറ്റിനങ്ങള്‍ ലേലം ചെയ്തില്ല
സി.ടി.സി ഡസ്റ്റ് 11,09,000
ബെസ്റ്റ് സൂപ്പര്‍ഫൈന്‍ ഡെസ്റ്റ്: 107 115
ബെസ്റ്റ് റെഡ് ഡെസ്റ്റ്: 98100
കടുപ്പം കൂടിയ ഇടത്തരം9297
കടുപ്പം കുറഞ്ഞ ഇടത്തരം: 8892
താണയിനം8185


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com