Sun, 07/22/2012 - 23:55 ( 47 weeks 2 daysago)
ലണ്ടനിലേക്ക് മൊസാദും
(+)(-) Font Size

ലണ്ടന്‍: മ്യൂണിക് ദുരന്തം ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ ഇസ്രായേല്‍ ലണ്ടനിലേക്ക് മൊസാദ് ഏജന്‍റുമാരെ അയച്ചതായി റിപ്പോര്‍ട്ട്. മ്യൂണിക് ഒളിമ്പിക്സിലേതുപോലെ ലണ്ടനില്‍ തങ്ങളുടെ അത്ലറ്റുകള്‍ നേരെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന ഭീതിയെ തുടര്‍ന്നാണ് ഇസ്രായേല്‍ മൊസാദ് ഏജന്‍റുമാരെ അയച്ചതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തെല്‍അവിവില്‍നിന്നുള്ള ഒരു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.
1972 ലെ മ്യൂണിക് ഒളിമ്പിക്സില്‍ 11 ഇസ്രായേലി അത്ലറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍െറ ആണവ പദ്ധതിക്കെതിരെ ഇസ്രായേല്‍ സ്വീകരിച്ച നിലപാടിന് പ്രതികാരമായി ഇറാന്‍ ആക്രമണം നടത്താമെന്ന് ഇസ്രായേല്‍ ഭയക്കുന്നു. ബള്‍ഗേറിയയില്‍ അഞ്ച് ഇസ്രായേലികള്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ തങ്ങളുടെ പൗരന്മാരുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ജനറല്‍ ഖസേം സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഇറാനിയന്‍ റെവലൂഷനറി ഗാര്‍ഡാണ് തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരോപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടന്‍ ഒളിമ്പിക്സിനിടെ ഇസ്രായേല്‍ സ്വദേശികള്‍ സുരക്ഷിതരായിരിക്കാനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും ബ്രിട്ടനുമായും മറ്റ് അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളുമായും ചേര്‍ന്ന് നടത്തിവരുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബറാക് പറഞ്ഞു. തീവ്രവാദ ഭീഷണിയില്ലെങ്കിലും ഉണ്ടെങ്കിലും എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തുമെന്ന് യെഹൂദ് ബറാക് പറഞ്ഞു. അതേസമയം, ലണ്ടനിലേക്ക് മൊസാദ് ഏജന്‍റുമാരെ അയച്ചെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നയതന്ത്ര സുരക്ഷാ ബ്യൂറോ തലവന്‍ അമോസ് ഗില്ലാഡ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus