|
ലണ്ടന്‍ ഒളിമ്പിക്സ്: ഇന്ത്യന്‍ പതാക ഉയര്‍ന്നു
![]() ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സ് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു. വില്ലേജ് മേയര്‍ സര്‍ ചാള്‍സ് അലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേശീയ ഗാനത്തിന്‍െറ അകമ്പടിയോടെയാണ് പതാക ഉയര്‍ത്തിയത്. 35 അത്ലറ്റുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ഉപ സംഘത്തലവന്‍ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജയെ മേയര്‍ ഒളിമ്പിക് വില്ലേജിലേക്ക് ഔദ്യാഗികമായി സ്വാഗതം ചെയ്തു. ലണ്ടനിലെ യുവാക്കള്‍ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികള്‍ ചടങ്ങിന് മിഴിവേകി. ‘വീ ആര്‍ ദ ചാമ്പ്യന്‍സ്’ എന്ന പാട്ടിന് ചുവടുവെച്ച് അത്ലറ്റുകളെ നര്‍ത്തകര്‍ ആവേശം കൊള്ളിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍