Sun, 07/22/2012 - 23:46 ( 43 weeks 3 daysago)
സംസ്ഥാന ഇന്‍റര്‍ ക്ളബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സെന്‍റ് ജോര്‍ജിന് കിരീടം
(+)(-) Font Size
സംസ്ഥാന ഇന്‍റര്‍ ക്ളബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സെന്‍റ് ജോര്‍ജിന് കിരീടം

കൊച്ചി: ചിരവൈരികളുടെ പോരാട്ടത്തില്‍ സെന്‍റ് ജോര്‍ജിന് കിരീടം. 10ാമത് ഇന്‍റര്‍ ക്ളബ് അത്ലറ്റിക് മീറ്റില്‍ മാര്‍ ബേസില്‍ എച്ച്.എസ്.എസുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് സെന്‍റ് ജോര്‍ജ് കിരീടം നിലനിര്‍ത്തിയത്. സെന്‍റ് ജോര്‍ജ് 296 പോയന്‍റ് നേടിയപ്പോള്‍ 283.5 പോയന്‍റാണ് മാര്‍ ബേസിലിന്‍െറ സമ്പാദ്യം. സെന്‍റ് ജോര്‍ജ് 10 സ്വര്‍ണം, 15 വെള്ളി, 15 വെങ്കലം നേടി. 11 സ്വര്‍ണം, 15 വെള്ളി, 16 വെങ്കലം എന്നിങ്ങനെയാണ് മാര്‍ ബേസിലിന്‍െറ മെഡല്‍ നില. 180 പോയന്‍റുമായി സായ് ട്രെയിനിങ് സെന്‍റര്‍ തിരുവനന്തപുരം മൂന്നാമതെത്തി. സീനിയര്‍ വിഭാഗങ്ങളില്‍ സായ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 13 സ്വര്‍ണം, ഒമ്പത് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ്മെഡല്‍ നില. 147.5 പോയന്‍റുമായി പറളി എച്ച്.എസ്.എസ് നാലും 143 പോയന്‍റുമായി കല്ലടി എച്ച്.എസ്.എസ് അഞ്ചും സ്ഥാനത്തെത്തി.
16, 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ മാര്‍ ബേസില്‍ എച്ച്.എസ്.എസ് ഒന്നാംസ്ഥാനത്തെത്തി. യഥാക്രമം 26, 41 എന്നതാണ് പോയന്‍റ് നില. 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ സെന്‍റ് ജോര്‍ജ് 16 പോയന്‍റുമായി രണ്ടാമതെത്തി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാര്‍മല്‍ സ്പോര്‍ട്സ് ക്ളബിനാണ് രണ്ടാംസ്ഥാനം. 18 വയസ്സില്‍ താഴെ പെണ്‍കുട്ടികളില്‍ 60 പോയന്‍റുമായി സെന്‍റ് ജോര്‍ജ് ഒന്നാമതെത്തിയപ്പോള്‍ 56 പോയന്‍റുമായി മാര്‍ ബേസില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 96 പോയന്‍റുമായി അല്‍ഫോണ്‍സ് കോളജ് പാല ഒന്നാമതെത്തി. അസംപ്ഷന്‍ കോളജിനാണ് രണ്ടാംസ്ഥാനം. ആണ്‍കുട്ടികളുടെ 14, 16 വയസ്സില്‍ താഴെയുള്ള മത്സരത്തില്‍ മാര്‍ ബേസിലിനാണ് കിരീടം. 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളില്‍ രണ്ടാംസ്ഥാനം സെന്‍റ് ജോര്‍ജ് കരസ്ഥമാക്കി. 16 വയസ്സില്‍ താഴെയുള്ളവരില്‍ കാലടി എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളില്‍ സെന്‍റ് ജോര്‍ജ് ഒന്നാമതെത്തിയപ്പോള്‍ മാര്‍ ബേസില്‍ രണ്ടാംസ്ഥാനം നേടി. 20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളില്‍ സായ് തിരുവനന്തപുരം ഒന്നാമതും സെന്‍റ് ജോര്‍ജ് രണ്ടാമതുമെത്തി.
18 മീറ്റ് റെക്കോഡുകളാണ് പിറന്നത്. അവസാനദിനം എട്ട് റെക്കോര്‍ഡുകള്‍ക്ക് സാക്ഷ്യം വഹിച്ചു. 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ അബി മേരി മാനുവല്‍ പുതിയ റെക്കോഡ് കുറിച്ചു. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ താരമാണ് അബിത.
18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പറളി എച്ച്.എസ്.എസിലെ വി.വി. ജിഷ റെക്കോഡ് നേടി. 20 വയസ്സില്‍ താഴെയുള്ളവരുടെ 5000 മീറ്ററില്‍ എം.ഡി. താര പുതിയ മീറ്റ് റെക്കോഡിനുടമയായി. 16 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ മാര്‍ ബേസിലിന്‍െറ ഷിജോ മാത്യു 41.68 മീറ്ററുമായി റെക്കോഡ് നേടി. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 1500 മീറ്റര്‍, 2000 മീറ്റര്‍ സ്റ്റിപ്പിള്‍ചേസ് പോള്‍ വാള്‍ട്ട് എന്നീ ഇനങ്ങളിലും റെക്കോഡ് പ്രകടനങ്ങളാണ് നടന്നത്. 1500 മീറ്ററില്‍ മുഹമ്മദ് അഫ്സല്‍, 2000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ ഷിജോ രാജന്‍, പോള്‍ വാള്‍ട്ടില്‍ എബിന്‍ സണ്ണി എന്നിവരാണ് റെക്കോഡ് നേടിയത്. 20 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ കുര്യാക്കോസ് മാത്യുവിനാണ് പുതിയ മീറ്റ് റെക്കോഡ്.
എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ കസ്റ്റംസ് ഓഫിസര്‍ കെ.എന്‍. രാഘവന്‍ മുഖ്യാതിഥിയായി. അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്‍റ് ബേബി മാത്യു സോമതീരം അധ്യക്ഷത വഹിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus