Sun, 07/22/2012 - 23:42 ( 43 weeks 6 daysago)
സക്കീര്‍ പ്രയാഗില്‍
(+)(-) Font Size
സക്കീര്‍ പ്രയാഗില്‍

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ താരം എം.പി. സക്കീര്‍ കൊല്‍ക്കത്തയിലെ പ്രയാഗ് യുനൈറ്റഡിലേക്ക് കൂടുമാറി. അരീക്കോട്ടുകാരനായ ഈ മിഡ്ഫീല്‍ഡര്‍ ഗോവന്‍ ക്ളബായ ചര്‍ച്ചില്‍ ബ്രദേഴ്സില്‍നിന്നാണ് പ്രയാഗിലെത്തുന്നത്. രണ്ടുസീസണ്‍ ചര്‍ച്ചിലിന് കളിച്ചശേഷമാണ് സക്കീര്‍ ഗോവ വിടുന്നത്. നേരത്തേ, വിവാ കേരളയുടെ മുന്നണിപ്പോരാളിയായിരുന്ന ഈ യുവതാരം, കൊല്‍ക്കത്താ ക്ളബില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ‘മാധ്യമ’ത്തോടു പറഞ്ഞു. രണ്ടു വര്‍ഷത്തെ കരാറിലാണ് പ്രയാഗുമായി ഒപ്പുചാര്‍ത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus