പൊരുത്തപ്പെടാത്തവരുടെ നിമിത്തങ്ങളുമായി ‘ഈവനിംങ്’ 

  1. പൊരുത്തപ്പെടാത്തവരുടെ നിമിത്തങ്ങളുമായി ‘ഈവനിംങ്’
  2. പൊരുത്തപ്പെടാത്തവരുടെ നിമിത്തങ്ങളുമായി ‘ഈവനിംങ്’

ഇരുധ്രുവത്തില്‍ ചെന്നെത്തപ്പെടുന്നവര്‍ക്കും ചില യാദൃശ്ചികതകളാല്‍ ഒരുമിക്കാനും പരസ്പരം പൊരുത്തപ്പെടാനും കഴിയുമെന്ന തിരിച്ചറിവുമായി ‘ദ ഈവനിങ്’ ടെലിസിനിമ പ്രദള്‍ശിപ്പിച്ചു. ഞായറാഴ്്ച രാവിലെ കലാഭവനിലായിരുന്നു ചിത്രത്തിന്‍െറ പ്രദര്‍ശനം. പരസ്്പരം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നിന്നുകൊടുക്കാത്ത ദമ്പതികളടക്കമുള്ള പുതിയ കാലത്തിലെ ആള്‍ക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍.

ഒരു താലിച്ചരടില്‍ കോര്‍ക്കപ്പെടുകയും ഒരു കൂരക്ക് കീഴില്‍ പാര്‍ക്കുകയും ചെയ്തുകൊണ്ട് പരസ്പരം അകന്നുനില്‍ക്കുകയും വെറുക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഇതിലെ നായികാനായകന്‍മാര്‍. വിരസതക്കിടയില്‍ ഭാര്യക്ക് വരുന്ന അജ്ഞാത മിസ്ഡ് കോളുകളും എസ്.എം.എസുകളും അവളുടെ ഭര്‍ത്താവിനെ കുറിച്ചുള്ളതാണ്. തന്നെ മനസ്സിലാക്കാത്ത തന്നെ വീട്ടില്‍ ഒറ്റക്കാക്കി ബിസിനസില്‍ മാത്രം ശ്രദ്ധിക്കുന്ന ഭര്‍ത്താവിനോട് അവള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. താന്‍ സ്വപ്നം കണ്ട ജീവിതം ഇതൊന്നുമായിരുന്നില്ലെന്ന് വേദനയോടെ തിരിച്ചറിയുന്ന അവള്‍ തനിക്ക് വരുന്ന അജ്ഞാത എസ്.എം.എസുകളെ പതിയെ സൗഹൃദത്തില്‍ നോക്കിക്കാണുന്നു. തനിക്ക് വരുന്ന ആ അജ്ഞാത കോളുകള്‍ അവള്‍ അറ്റന്‍ഡ് ചെയ്തുതുടങ്ങുന്നു. അങ്ങേപ്പുറത്തുള്ളയാള്‍ യാതൊന്നും സംസാരിക്കാതെ നില്‍പ്പാണ് പതിവെങ്കിലും അവള്‍ അങ്ങോട്ട് അന്വേഷണം തുടരുന്നു. പിന്നെ സ്വയം വര്‍ത്തമാനങ്ങള്‍. അജ്ഞാതനാകട്ടെ നിശബ്ദമായി അതെല്ലാം കേള്‍ക്കുകയും മറുപടിയായി എസ്.എം.എസുകള്‍ അയക്കുകയും ചെയ്യുന്നു. ഈ എസ്.എം.എസുകളിലാകട്ടെ അവളുടെ ഭര്‍ത്താവിനെ കുറിച്ചുള്ള ചില അത്യപൂര്‍വമായ അറിവുകളാണ്. അയാള്‍ യാത്രാപ്രിയനാണെന്നും അതിരുചികരമായി ഭക്ഷണം വെക്കുമെന്നും നര്‍മപ്രിയനാണെന്നും ഇങ്ങനെ അവള്‍ക്ക് ഇഷ്ടപ്പെട്ട ശീലങ്ങളെല്ലാം അയാളില്‍ ഉണ്ടെന്നുമാണ് ആ അറിവുകള്‍. അവളാകട്ടെ അവിശ്വസനീയതയാണെങ്കിലും അതെല്ലാം പരീക്ഷിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു. തന്‍െറ ഭര്‍ത്താവിന് ഇത്തരം കഴിവുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്ന മായ സ്വപ്നതുല്ല്യമായ അവസ്ഥയിലാകുന്നു. അലക്സാകട്ടെ പണ്ടത്തെ തന്‍െറ ശീലങ്ങളിലേക്ക്് വീണ്ടും കടന്നുചെല്ലുന്നത്് അയാളെയും ആഹ്ളാദിപ്പിക്കുന്നു.

മിസ്ഡ് കോളുകളും ഫോണ്‍കോളുകളും സ്ത്രീകളുടെയും കുടുംബങ്ങളുടെയും സൈ്വര്യത കവരുന്ന ഈ കാലത്ത് ഈയൊരു കുടുംബത്തില്‍ അജ്ഞാതന്‍െറ കോളുകളും മെസേജുകളും കൂട്ടിയിണക്കുന്നത് ഒരു ദാമ്പത്യത്തിന്‍െറ ദൃഢതയെയാണ്. ഒടുവില്‍ മായ തിരിച്ചറിയുന്നത്് ഭര്‍ത്താവിന്‍െറ പഴയ ആത്മമിത്രം സാഗറാണ് തനിക്ക് വന്ന കോളുകള്‍ക്കും മെസേജുകള്‍ക്കും പിന്നിലെന്നാണ്. അതാകട്ടെ അവളെ കൂടുതല്‍ ആവേശപ്പെടുത്തുകയും ചെയ്യുന്നു. കാരണം പഴയ ആത്മമിത്രം മടങ്ങിയെത്തുന്നത് തന്‍െറ ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അത്യാഹ്ളാദകരമായിരിക്കും എന്ന് അവള്‍ക്കറിയാം. കാരണം അവള്‍ ഭര്‍ത്താവിനെ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു.

ചിത്രത്തിന്‍െറ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബിശ്വജിത് ശ്രീനിവാസനാണ്. ഭരത്ശോപി ആദ്യമായി സംവിധാനം ചെയ്ത ‘ഞാറ്റടി’ സിനിമയുടെ നിര്‍മാതാവ് ഡോ.കെ.എന്‍. ശ്രീനിവാസന്‍െറ മകനാണ് ബിശ്വജിത്. ചിത്രത്തില്‍ രഞ്ചിത്ത് ശശിധരന്‍, മിഥുല, നന്ദന്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. കാമാറമാന്മാര്‍: ജയചന്ദ്രന്‍ കല്ലിയൂര്‍, അജയന്‍ ബി.നായര്‍, മനോജ് നാരായണന്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus