12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട, 11ാം ക്ളാസുമുതല്‍ പിഎച്ച്.ഡിവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2012-13 അധ്യയന വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകര്‍ ഇനി പറയുന്ന കോഴ്സുകളിലൊന്നിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും തൊട്ടു മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂനിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചവരും ആയിരിക്കണം. ഗവണ്‍മെന്‍റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെട്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍/കോളജ്/ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍/സര്‍വകലാശാലകള്‍ എന്നിവയില്‍ പ്ളസ് ടു/ബിരുദാനന്തര ബിരുദം/പിഎച്ച്.ഡി കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍, എന്‍.ഡി.വി.ടി.യില്‍ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ഐ.ടി.സി സെന്‍ററുകളിലെ ടെക്നിക്കല്‍/വൊക്കേഷനല്‍ കോഴ്സുകളില്‍ 11ാം ക്ളാസില്‍ പഠിക്കുന്നവര്‍, മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന്‍െറ പരിധിയില്‍ വരാത്ത കോഴ്സുകള്‍.
വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. മറ്റ് സ്കോളര്‍ഷിപ്പുകളോ സ്റ്റൈപ്പന്‍േറാ കൈപ്പറ്റുന്നവരായിരിക്കരുത്. അപേക്ഷകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ ഏതിലെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ സേവിങ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരേ കുടുംബത്തില്‍പ്പെട്ട രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഒരേ സമയം നല്‍കില്ല.
വിശദവിവരങ്ങള്‍ www.dcesholarship.kerala.gov.in ല്‍ Post Matric Scholarship (PMS) instructions എന്ന ലിങ്കില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ മാത്രമേ നല്‍കാന്‍ കഴിയൂ. അവസാന തീയതി ആഗസ്റ്റ് 14.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com