|
ഇന്‍റര്‍ക്ളബ് മീറ്റ്: കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം
![]() കൊച്ചി: സംസ്ഥാന ഇന്‍റര്‍ക്ളബ് അത്ലറ്റിക് മീറ്റില്‍ ചാമ്പ്യന്‍ സ്കൂളുകള്‍ കിരീടത്തിന് ഇഞ്ചോടിഞ്ച് പൊരുതുന്നു. ചിരവൈരികളായ മാര്‍ ബേസില്‍ കോതമംഗലത്തെ പിന്നിലാക്കി സെന്‍റ് ജോര്‍ജ് രണ്ടാംദിനം മുന്നിലെത്തി. 188 പോയന്‍േറാടെയാണ് കോതമംഗലം സെന്‍റ് ജോര്‍ജിന്‍െറ മുന്നേറ്റം. 186.5 പോയന്‍റുമായി മാര്‍ ബേസില്‍ തൊട്ടുപിന്നിലുണ്ട്. 98 പോയന്‍റുമായി കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരാണ് മൂന്നാംസ്ഥാനത്ത്. തിരുവനന്തപുരം സായി (93 പോയന്‍റ്), പറളി എച്ച്.എസ്.എസ് (61.5) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ശനിയാഴ്ച മൂന്ന് മീറ്റ് റെക്കോഡുകളാണ് പിറന്നത്. ഇതോടെ മൊത്തം പത്ത് റെക്കോഡ് പിറന്നു. 20 വയസ്സില്‍ താഴെയുള്ള ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ സിഞ്ചു പ്രകാശ് 3.30 മീറ്റര്‍ കുറിച്ച് പുതിയ റെക്കോഡിനുടമയായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍