12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ പാണക്കാട്ട് 

  1. മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ പാണക്കാട്ട്
  2. മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ പാണക്കാട്ട്

മലപ്പുറം: മലങ്കര മാര്‍ത്തോമ സുറിയാനിസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപൊലിത്ത പാണക്കാട്ടെത്തി. രാവിലെ പത്ത് മണിയോടെ പുതിയമാളിയേക്കല്‍ വീട്ടില്‍ എത്തിയ മെത്രാപൊലീത്ത ഹൈദരലി ശിഹാബ് തങ്ങളുമായി സൗഹൃദ സംഭാഷണം നടത്തി. സഭയുടെ നേതൃത്വത്തില്‍ നന്നമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ പുതിയകെട്ടിടത്തി ന്റെ ഉദ്ഘാടനത്തിന് പോകും വഴിയാണ് മേത്രാപൊലീത്ത പാണക്കാട്ടെത്തിയത്. ഹൈദരലിതങ്ങള്‍ ബൊക്ക നല്‍കി മെത്രാപൊലീത്തയെ സ്വീകരിച്ചു. ചായസല്‍ക്കാരവും ഒരുക്കി. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് നേടുന്നു എന്നത് പലരുടേയും ആരോപണമാണെന്ന് മെത്രാപൊലീത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാമെന്നും അവയെല്ലാം ശരിയായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷത്തി
നും ഭൂരിപക്ഷത്തിനുമെല്ലാം അര്‍ഹതപ്പെട്ടതാണ് വിദ്യാഭ്യാസം. അര്‍ഹമായത് എല്ലാവര്‍ക്കും ലഭിക്കണം. നന്നമ്മുക്കിലും ചുങ്കത്തമാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ പാണക്കാട്ട് റയിലുമായി സഭക്ക് ജില്ലയില്‍ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളില്‍ പഠിക്കുന്നവരില്‍ 90 ശതമാനവും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ്. ഈ
പാണക്കാട് എത്തിയ മലങ്കര മാര്‍ത്തോമ സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ മെത്രാപോലീത്ത ഹൈദരലി ശിഹാബ് തങ്ങളോടൊപ്പം സ്ഥാപനങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും നേതാക്കള്‍ ഞങ്ങളെ സന്ദര്‍ശിക്കാന്‍ വരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സന്ദര്‍ശനം തെറ്റായിപ്പോയെന്ന് പറയുകയുംചെയ്യും. എല്ലാവരുമായും നല്ല സൗഹൃദമാണ് ഇപ്പോഴുള്ളത്. പുതിയ അവകാശവാദങ്ങള്‍ മുന്നോട്ടുവെക്കാനില്ല. എല്ലാത്തിലും ഞങ്ങള്‍ സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ബിഷപ്പ് ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫാനോസ്, ജോസ് പുനമടം, എബ്രഹാം പുളിന്തിട്ട, പ്രഫ. എബ്രഹാം മാത്യു, ഡോ. ജോര്‍ജ് വര്‍ഗീസ് എന്നിവരും മെത്രാപൊലീത്തക്കൊപ്പമുണ്ടായിരുന്നു. മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, ഡോ. സുബൈര്‍ മേടമ്മല്‍ തുടങ്ങിയവരും സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com