വട്ടിയൂര്‍ക്കാവ്: നാട്ടുകാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് നെട്ടയം മുക്കോല റോഡരികത്ത് വീട്ടില്‍ രാജീവിനെ (28)യാണ് അറസ്റ്റ് ചെയ്തത്. മുക്കോല, നെട്ടയം പ്രദേശത്തെ നിരവധി ആള്‍ക്കാരില്‍ നിന്ന് വായ്പ വാങ്ങി ഉദ്ദേശം 50 ലക്ഷത്തോളം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നെന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ഇയാള്‍ സ്ഥലത്തുണ്ടെന്ന് തിരിച്ചറിഞ്ഞ ഒരു ഇടപാടുകാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ അറസ്റ്റിലായ വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധിയാള്‍ക്കാര്‍ സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിയുകയും തട്ടിപ്പിനിരയായവര്‍ പരാതി നല്‍കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍