12:30:26
18 Jun 2013
Tuesday
Facebook
Google Plus
Twitter
Rssfeed

നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്ക്

തിരുവല്ല: നിയന്ത്രണംവിട്ട് ബസ് മരത്തിലിടിച്ച് 13 പേര്‍ക്ക് പരിക്ക്. തിരുവല്ല-കുമ്പഴ സംസ്ഥാന ഹൈവേയില്‍ നെല്ലാട് ജങ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 11.45 നായിരുന്നു അപകടം.
റാന്നിയില്‍നിന്ന് തിരുവല്ലയിലേക്ക് വന്ന കൃഷ്ണ എന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയുംനില ഗുരുതരമല്ല.
തുരുത്തിക്കാട് കിണറ്റുകര താഴക്കല്‍ ഏലിയാമ്മ ഫിലിപ് (61), കൊറ്റനാട് നൂറുപ്ളാക്കല്‍ ജോണ്‍ വര്‍ഗീസ് (56), പ്ളാങ്കമണ്‍ വെട്ടുനിറവില്‍ അമ്മിണി (60), പ്ളാങ്കമണ്‍ വെട്ടുനിറവില്‍ ഫാത്തിമ്മ (38), തെള്ളിയൂര്‍ ഐ.സി.സി ബഥേല്‍ വീട്ടില്‍ സാലി തോമസ് (44), പത്തനംതിട്ട തെക്കേക്കര വീട്ടില്‍ ജിനു (23), തെള്ളിയൂര്‍ ഒറ്റപ്ളാക്കല്‍ മെറീന (21), കുമളി ഏന്തയാര്‍ മണ്ടപ്പാലില്‍ ജസ്റ്റിന്‍ തോമസ് (20), റാന്നി താന്നിമൂട്ടില്‍ ആദര്‍ശ (21), തടിയൂര്‍ തെക്കേമാമ്പറമ്പില്‍ സാറാമ്മ (63), പുറമറ്റം ഇഞ്ചക്കാട്ടില്‍ റിനോ (14), തെള്ളിയൂര്‍ പൂവണ്‍ താഴയില്‍ റീബാ ജോസഫ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരവിപേരൂര്‍ കൊട്ടക്കാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്‍െറ മുന്‍ഭാഗത്ത് ഇരുന്ന് യാത്ര ചെയ്ത ഏതാനും പേരുടെ മുന്‍നിര പല്ലുകള്‍ക്ക് സാരമായ പരിക്കുണ്ട്.നിയന്ത്രണം വിട്ട ബസ് റോഡരികില്‍ നിന്ന ബദാം മരത്തിലിടിച്ച് വെയിറ്റിങ്ഷെഡിലേക്ക് കയറുകയായിരുന്നു. ബസ് കാത്ത് വെയിറ്റിങ്ഷെഡില്‍ നിന്ന മൂന്നുപേര്‍ക്കും സാരമായ പരിക്കുണ്ട്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com