12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പൊതുസ്ഥലങ്ങളിലെയും നടപ്പാതകളിലെയും കൈയേറ്റം ഒഴിപ്പിക്കും

അടൂര്‍: നഗരത്തില്‍ പൊതുസ്ഥലങ്ങളിലെയും നടപ്പാതകളിലെയും കൈയേറ്റംങ്ങള്‍ റവന്യൂ, പൊലീസ്, നഗരസഭ അധികൃതര്‍ സംയുക്തമായി ഒഴിപ്പിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഗതാഗത ഉപദേശക സമിതി തീരുമാനിച്ചു. ഇതിന് മുന്നോടിയായി കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കും.
നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടി കയറിയിറങ്ങണമെന്ന് എ.ടി.ഒയോട് ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്ത് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് വേഗത്തിലാക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ആര്‍.ഡി.ഒ വി.ആര്‍. വിനോദ്, നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍ തോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭ, റവന്യൂ, പൊലീസ്, പൊതുമരാമത്ത്, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com