റാന്നി: പേരൂര്‍ച്ചാല്‍ പാലം നിര്‍മാണം ആഗസ്റ്റില്‍ ആരംഭിക്കും. പഴയ പാലത്തിനായി നിര്‍മിച്ച പില്ലറുകളുടെ ബലം പരിശോധിക്കുന്നതിന് പി.ഡബ്ള്യു.ഡി ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജിന്‍െറയും മദ്രാസ് ഐ.ഐ.ടിയിലെ പ്രഫ. അരവിന്ദാക്ഷന്‍െറയും നേതൃത്വത്തിലെ വിദഗ്ധ സംഘം പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് നിര്‍മാണം ആരംഭിക്കാന്‍ ചീഫ് എന്‍ജിനീയര്‍ അനുമതി നല്‍കിയത്.
16 വര്‍ഷം മുമ്പ് നിര്‍മിച്ച പാലത്തിനായുള്ള തൂണുകളുടെ ബലക്ഷമത പരിശോധിച്ചശേഷമേ നിര്‍മാണം ആരംഭിക്കാവൂവെന്ന് രാജു ഏബ്രഹാം എം.എല്‍.എ രേഖാമൂലം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു.ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘം സ്ഥലത്തെത്തി തൂണുകള്‍ പരിശോധിച്ചത്.
രണ്ടുകരയിലും അബട്ട്മെന്‍റുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും മുകളില്‍ പാലത്തിന്‍െറ ഗര്‍ഡര്‍ ഉറപ്പിക്കുന്നതിനുള്ള ഒരടി നീളമുള്ള ബണ്ട് നിര്‍മിച്ചിരുന്നില്ല. നിര്‍മിക്കുന്നതിനായി കമ്പിയും പുറത്തേക്ക് ഇട്ടിട്ടില്ല. ഇതിനാല്‍ അബട്ട്മെന്‍റിന്‍െറ മുകള്‍ഭാഗം ഡ്രില്ല് ചെയ്ത് പുതിയ ബണ്ട് നിര്‍മിക്കും. നേരത്തേ നിര്‍മിച്ചിട്ടുള്ള തൂണുകള്‍ക്ക് ചുറ്റുമായി ആറ് പൈലുകള്‍ വീതം നിര്‍മിച്ച് പുതിയ ഫൗണ്ടേഷന്‍ തീര്‍ക്കും. ഇതിന് മുകളിലായാണ് പ്രീ -സ്ട്രെസ്ഡ് ഗര്‍ഡര്‍ സ്ഥാപിക്കുക. റാന്നി വലിയ പാലം നിര്‍മിച്ച രീതിയില്‍ ഗര്‍ഡര്‍ പുറത്തുവെച്ച് നിര്‍മിച്ചതിനുശേഷം പില്ലറുകളില്‍ ഉറപ്പിക്കുന്ന രീതിയില്‍ വളരെ വേഗം തന്നെ പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം.എല്‍.എ അറിയിച്ചു.
പേരൂര്‍ച്ചാല്‍ കരയിലുള്ള തൂണ് പാറയില്‍ ഉറച്ചിട്ടുള്ളതിനാല്‍ ചെറിയ മാറ്റമേ വേണ്ടി വരികയുള്ളൂ.
18 മാസം കൊണ്ട്് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍. പാലത്തിനായുള്ള പൈലിങ് ജോലികളാണ് ആഗസ്റ്റില്‍ ആരംഭിക്കേണ്ടത്. സംഘത്തോടൊപ്പം രാജു എബ്രഹാം എം.എല്‍.എ ,ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജ്, മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധന്‍ പ്രഫ.അരവിന്ദാക്ഷന്‍ ജേക്കബ് ജോസഫ് (എസ്.ഇ), ടി.എസ്. മോഹന്‍ബാബു (ഇ.ഇ), പി. സാബു, പി. ജമീല, ജോസ് എന്നിവരുമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍