12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

പൊതുമരാമത്ത് റോഡ് വിഭാഗം 61.87 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി

കോട്ടയം: പൊതുമരാമത്ത് വകുപ്പ് കോട്ടയം റോഡ്സ് ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം 61.87 കോടിയുടെ 61 പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കെ.സാം അറിയിച്ചു. റോഡ് നന്നാക്കല്‍, നിര്‍മാണം, വിപുലീകരണം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ചുവടെ. ബ്രാക്കറ്റില്‍ തുക ലക്ഷത്തില്‍.
വയലാ-കൂടല്ലൂര്‍ റോഡ് (50), കുറവിലങ്ങാട് ടൗണ്‍ (50), ഉഴവൂര്‍-ഇടക്കോലി റോഡ് (70), കമ്മണ്ണൂര്‍-കൂടല്ലൂര്‍ റോഡ് (50), കാപ്പ് -തുരുത്തിപ്പള്ളി റോഡ് (94), കുറുപ്പന്തറ-മധുരവേലി റോഡ് (51), തോട്ടുവാ-വിളയംകോട് റോഡ് ((60), ആയാംകുടി-പുതുശേരിക്കര-വാലാച്ചിറ റോഡ് (70), കല്ലറ ബൈപാസ് റോഡ് (80), നമ്പ്യാകുളം-വേദഗിരി റോഡ് (45), കുമരകം-കമ്പം-സ്റ്റേറ്റ് ഹൈവേ ഗാന്ധാരിക്കടവില്‍ മൂന്ന് അറയുള്ള കലുങ്ക്, അപ്രോച്ച് റോഡ് (76), ചേന്നാട്-മാളിക-രക്ഷഭവന്‍-തിടനാട് റോഡ് (250) ഈരാറ്റുപേട്ട ടൗണ്‍ (45), അടിവാരം-കൊടുങ്ങാ റോഡ് (98), കടുവാമൂഴി-തെള്ളിയാമറ്റം റോഡ് (50), വിളക്കുമാടം-ചാത്തങ്കുളം-വട്ടപ്പാറ കുന്നുംപുറം റോഡ് (60), പാലാ ടൗണില്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡ്, കട്ടക്കയം റോഡ്, ടി.ബി. റോഡ,് മറ്റ് അനുബന്ധറോഡുകള്‍ (220), വലവൂര്‍ സെന്‍റ് തോമസ് മൗണ്ട് റോഡ്-കുളമ്പുകുളം റോഡ് (372), ഭജനമഠം-കണക്കാഞ്ചേരി-മരങ്ങോലി റോഡ് (25), ടി.കെ റോഡ് മുതല്‍ ഞീഴൂര്‍ റോഡ് വരെ (110), പൂഴിക്കോല്‍-ഞാറുകുന്നേല്‍-പൊതി ഹോസ്പിറ്റല്‍ റോഡ് (37), ഇലഞ്ഞി-ഉഴവൂര്‍ ആലപുരം റോഡ് (60), ഇ.വി റോഡും എല്‍.പി റോഡും ഓടയും നടപ്പാതയും നിര്‍മിക്കല്‍ (35), വല്യാറമ്പത്ത്-മണമേല്‍ക്കടവ് റോഡ് (91), മൂത്തേടത്തുകാവ്-കല്‍പകശേരി ടെമ്പിള്‍ റോഡ് പുനരുദ്ധാരണം (70).
വൈക്കം ടൗണ്‍ ലിങ്ക് റോഡ് പുനരുദ്ധാരണവും ബോട്ടുജെട്ടി മുതല്‍ എറണാകുളം ജങ്ഷന്‍ വരെ ഭാഗത്ത് ഓട, ഫുട്പാത്ത് നിര്‍മാണവും (50), ചേരിക്കല്‍-ചെമ്മനത്തുകര-വലിയതറ റോഡ് (90), കാപ്പാട്-എലിക്കുളം റോഡ് (40), കാരക്കുളം-പടിഞ്ഞാറ്റുമൂല-പിണ്ണാക്കനാട് റോഡ് (50), ചോറ്റി-ഊരക്കനാട്-മാളിക റോഡ് (39), മൂലേപ്ളാവ്-പൗവത്തുകവല-വെട്ടൂര്‍പുരയിടം-കമ്പുക്ക റോഡ് (28.88), രണ്ടാംമൈല്‍-വെളിയന്നൂര്‍-തമ്പലക്കടവ് റോഡ് (50), 26ാംമൈല്‍പാലം-പ്രകരിക്കുളം റോഡ് (125), മണ്ണാര്‍ക്കയം-പട്ടിമറ്റം റോഡ് (125), മണ്ണത്തിപ്പാറ-ഇടയിരിക്കപ്പുഴ റോഡ് (80), മഞ്ഞപ്പള്ളിക്കുന്ന്-ഇരുമ്പുകുഴി-മുട്ടത്തുകവല (70), എരുമേലി-കണമല റോഡ് (710), കാരിത്തോട് വായനശാല-കനകപ്പലം-മട്ടന്നൂര്‍ക്കര-നെടുംകാവ് വയല്‍ റോഡ് (70), മുക്കൂട്ടുതറ-ഇടകടത്തി-പാമ്പാവാലി റോഡില്‍ സംരക്ഷണഭിത്തി നിര്‍മിക്കല്‍ (43).
മടുക്ക-കൊമ്പുകുത്തി റോഡ് (265),26-ാം മൈല്‍-ചങ്ങലപ്പാലം ഫസ്റ്റ് മുക്കാലി റോഡ് അഭിവൃദ്ധിപ്പെടുത്തലും ചങ്ങലപ്പാലം-ഫസ്റ്റ് മുക്കോലി റോഡ് പുനര്‍നിര്‍മാണവും (125), ഇരിക്കാട്-മൂഴിക്കാട് റോഡ് (70), കാളകെട്ടി-ആലുറുമ്പ് റോഡ് (70), പൊതുക്കം-പൊന്‍കുന്നം റോഡ് (180), വിഴിക്കത്തോട്-തോട്ടംകവല റോഡ് (38), കരിനിലം-പശ്ചിമ റോഡ് (84), കോട്ടയം-കുമരകം-തണ്ണീര്‍മുക്കം റോഡ് (159), ഇല്ലിമൂട്-കൊല്ലാട് റോഡ് (100), ചാമംപതാല്‍-മാക്കല്‍പടി-13ാം മൈല്‍ റോഡ് (545.82), പുന്നത്തറ ടൈല്‍ ഫാക്ടറി റോഡ് (42.65), കുന്നേല്‍പീടിക-പള്ളിക്കത്തോട് റോഡ് (300), ഉണക്കപ്ളാവ്-പുളിഞ്ചുവട്-പാമ്പാടി ദയറ റോഡ് (22), പാമ്പാടികൂരോപ്പട റോഡ് (60).
ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പാറക്കല്‍ കലുങ്കിന് സമീപം കാര്‍ട്ടബിള്‍ ബ്രിഡ്ജ് നിര്‍മിക്കല്‍ (30), പാറക്കുളം എണ്ണശേരിക്കടവ് തൃക്കോതമംഗലം-ചക്കന്‍ചിറ-തോട്ടക്കാട് റോഡില്‍ വല്യമണ്ണില്‍ തോടിന് കുറുകെ രണ്ട് സെല്ലുള്ള കലുങ്ക് നിര്‍മിക്കല്‍ (67), ദൈവംപടി-പാലമറ്റം റോഡ് (28.50), മണര്‍കാട്-കീച്ചാല്‍ റോഡ് (43.80), കോവേലി-ഇടത്തനാട്ടുപടി-നെടുംകുന്നം-മുളയംവേലി റോഡ് (54.15), വട്ടപ്പാറ-കുമ്പിക്കാപ്പുഴ-പേക്കാട് റോഡ് (59.80), വാകമൂട്-വട്ടപ്പാറ-കുമ്പിക്കാപ്പുഴ-പേക്കാവ് റോഡ് (30.90), മണര്‍കാട് ജങ്ഷന്‍ സൗന്ദര്യവത്കരണവും പുനരുദ്ധാരണവും (22).


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com