ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രോഗികളുമായി എത്തുന്നവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പരിശോധനകള്‍ തടസ്സപ്പെടുത്തുന്നു. രാത്രി എട്ടിനുശേഷം എത്തുന്നവരും അപകടത്തില്‍ പരിക്കേറ്റവര്‍ക്കൊപ്പം വരുന്നവരുമാണ് കൂടുതല്‍ ശല്യക്കാരാകുന്നത്. രോഗിയുടെ കൂടെ ഒരാള്‍ മാത്രം അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചാല്‍ മതിയെന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കാറില്ല. രോഗിക്ക് ചുറ്റുംകൂടി നിന്ന് പരിശോധന തടസ്സപ്പെടുത്തുകയും ചെയ്യും. പൊലീസ് എത്തിയാല്‍പോലും ഇവര്‍ പിന്‍വാങ്ങില്ല. കഴിഞ്ഞ ദിവസം കുമരകത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവുമായി എത്തിയവര്‍ യുവാവ് മരിച്ചതറിഞ്ഞ് അത്യാഹിത വിഭാഗത്തില്‍ ബഹളമുണ്ടാക്കി. ഡോക്ടര്‍മാരെയും നഴ്സുമാരെയും അസഭ്യം പറഞ്ഞായിരുന്നു ബഹളം. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍െറ കസേര തല്ലിത്തകര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍