കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളില്‍ മരച്ചില്ല വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മാങ്ങാനം ചെമ്മരപ്പള്ളി പേഴുവേലില്‍ ജനാര്‍ദനന്‍െറ മകന്‍ രാജീവിനാണ് (36) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സി.എം.എസ് കോളജ് റോഡില്‍ എസ്.ബി.ടിക്ക് സമീപമാണ് സംഭവം.
മാങ്ങാനത്ത് നിന്ന് കുടയംപടിയിലേക്ക് പോയ ഓട്ടോയുടെ മുകളിലേക്ക് ശക്തമായ മഴയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു.
വഴിയാത്രികരും ഓട്ടോ തൊഴിലാളികളും ചേര്‍ന്നാണ് രാജീവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ രാജീവിനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.
മൂന്ന്പല്ലുകള്‍ നഷ്ടപ്പെട്ടു. തലക്കും പരിക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍