ഖവാനീജ് റോഡില്‍ വാഹനാപകടം: ഒറ്റപ്പാലം സ്വദേശി മരിച്ചു

ദൈദ്: കഴിഞ്ഞ ദിവസം ഖവാനീജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി മരിച്ചു. ദൈദിലെ മുനിസിപ്പാലിറ്റി ഓഫിസില്‍ ജോലിചെയ്യുന്ന കുന്നത്ത് കമ്മുണ്ണിയുടെ മകന്‍ സുബൈര്‍ (മുഹമ്മദ്-29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഖവാനീജ് റോഡില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. മുനിസിപ്പാലിറ്റിയിലെ ജോലിക്ക് പുറമെ കോഴിക്കോട് സ്വദേശി മുജീബിന്‍െറ പച്ചക്കറി മാര്‍ക്കറ്റിലും ഇദ്ദേഹം പാര്‍ട് ടൈം ജോലി ചെയ്തിരുന്നു. ഈ ആവശ്യാര്‍ഥം ദൈദില്‍ നിന്ന് ദുബൈ അവീര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പോയി മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഏഴ് വര്‍ഷമായി യു.എ.ഇയിലുണ്ട്.
കൂടെയുണ്ടായിരുന്ന കാസര്‍കോട് സ്വദേശി മുസ്തഫലെ സാരമായ പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹ്റയാണ് സുബൈറിന്‍െറ മാതാവ്. ഭാര്യ: റംസിയ. നാല്‍പത് ദിവസം പ്രായമായ റൈഹാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: നൗഷാദ്, ശരീഫ്, ഫൗസിയ, ഫൗസിയ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus