യു.എസ്. നാവികസേനാ ഹെലികോപ്ടര്‍ ഒമാനില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്Published on Sat, 07/21/2012 - 10:10 ( 43 weeks 3 days ago)
![]() മസ്കത്ത്: അഞ്ച് സൈനികര്‍ ഉള്‍പ്പെടെ യു.എസ്. നാവികസേനയുടെ ഹെലകോപ്ടര്‍ ഒമാനില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഒമാനില്‍ നിന്ന് ഔദ്യാഗിക വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. അതേസമയം, ഹെലികോപ്ടര്‍ തകര്‍ന്നുവെന്ന് സ്ഥിരീകരിച്ച നേവിയുടെ ബഹ്റൈന്‍ ഓഫിസ് പ്രതിനിധി ലഫ്. ഗ്രെഗ് റീല്‍സന്‍ പക്ഷെ, ആളപായം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. മൂന്നുപേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് ഒരു ഒമാനി എയര്‍ഫോഴ്സ് ഓഫിസറെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്കത്തില്‍ നിന്ന് 93 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറ് മാറിയാണ് എം.എച്ച്.ഇ. സീ ഡ്രാഗന്‍ വിഭാഗത്തില്‍പെട്ട ഹെലികോപ്ടര്‍ തകര്‍ന്നുവീണതത്രെ. ഇവിടെ ഹെവി ലിഫ്റ്റിങ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം. |


നിങ്ങളുടെ അഭിപ്രായങ്ങള്‍