Fri, 07/20/2012 - 23:49 ( 47 weeks 5 daysago)
കുക്കിന് സെഞ്ച്വറി; ഇംഗ്ളണ്ട് 385
(+)(-) Font Size

ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ ഒന്നാമിന്നിങ്സില്‍ ഇംഗ്ളണ്ട് 385 റണ്‍സെടുത്തു. ഓപണര്‍ അലിസ്റ്റര്‍ കുക്കിന്‍െറ (115) സെഞ്ച്വറിയും ജൊനാഥന്‍ ട്രോട്ട് (71), മാറ്റ് പ്രിയര്‍ (60) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ആതിഥേയര്‍ക്ക് കരുത്തുപകര്‍ന്നു. കെവിന്‍ പീറ്റേഴ്സന്‍ 42 റണ്‍സ് നേടി.
സന്ദര്‍ശകര്‍ക്കുണ്ടേി മോര്‍നെ മോര്‍ക്കല്‍ നാലും ഡെയ്ല്‍ സ്റ്റെയ്നും ജാക് കാലിസും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മഴ കാരണം രണ്ടാംദിനം കളി നിര്‍ത്തിവെക്കുമ്പോള്‍ ഒരു വിക്കറ്റിന് 27 റണ്‍സെടുത്തിട്ടുണ്ട്. ആല്‍വിറോ പീറ്റേഴ്സന്‍ പൂജ്യത്തിന് പുറത്തായി. ഗ്രേയം സ്മിത്തും (16) ഹാഷിം ആംലയും (10) ക്രീസിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus