12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

നിഞ്ച മിനുങ്ങി

നിഞ്ച മിനുങ്ങി

വേറൊന്നും കിട്ടിയില്ലെങ്കില്‍ ആയിരത്തിന്റെ നോട്ടെടുത്ത് വിയര്‍പ്പ് തുടക്കാന്‍ കെല്‍പ്പുള്ളവരെ മാത്രം ഉദ്ദേശിച്ച് ചില വണ്ടികള്‍ ഇറങ്ങുന്നുണ്ട്. ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തിയ നിഞ്ച ആ കൂട്ടത്തില്‍ പെടും. അത്താഴപ്പട്ടിണിക്കാരന് പോലും വാങ്ങാവുന്ന തരം ബൈക്കുണ്ടാക്കിയ ബജാജ് ഓട്ടോയാണ് ഈ ആഢംബരം വില്‍പനക്ക് വച്ചിരിക്കുന്നത്. ലോകം മുഴുവനുള്ള കുബേരന്‍മാരുടെ കളിത്തോഴനാണ് നിഞ്ച. അമ്പി സ്വാമിയുടെ ദോശപോലെയാണ് കാവസാക്കി ഇതുണ്ടാക്കുന്നത്. എത്ര തരത്തിലുണ്ടെന്നത് അവര്‍ക്ക് തന്നെ നിശ്ചയമില്ല. നിഞ്ച 650ആര്‍ എന്നയിനമാണ് ഇന്ത്യയില്‍ കൂടുതലായി വിറ്റിരുന്നത്. ഇതിന് അല്‍പം കൂടി എരിവും പുളിയും ഉണ്ടെങ്കില്‍ കച്ചവടം അല്‍പം കൂടി ഉഷാറായേനെയെന്ന് കുക്ക് കാവസാക്കിക്കും സപ്ലൈയര്‍ ബജാജിനും തോന്നിയിരുന്നു. അതുകൊണ്ട് പുതിയയിനം നിഞ്ചയെ ഇറക്കാനുള്ള തത്രപ്പാടിലാണ് അവര്‍. പുതിയത് എന്നുവച്ചാല്‍ അടിമുടി പുതിയതൊന്നുമല്ല. ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന് ഒരു മാറ്റവും ഇല്ല. പവര്‍ 72 പിഎസ് ആയും ടോര്‍ക്ക് 66 എന്‍എം ആയും നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ മുഖഛായ അല്‍പം മാറി. ഹെഡ് ലൈറ്റും എയര്‍ വെന്റുകളും പുതുക്കി പണിതിട്ടുണ്ട്. പെട്രോള്‍ ടാങ്ക് പുതിയതായി. സീറ്റും പിന്‍ഭാഗവും മാറ്റി. ഇതിലും പെട്ടന്ന് മനസിലാവുന്ന വിത്യാസം വിലയിലാണ് വന്നത്. അത് കുറച്ചു കൂടിയിട്ടുണ്ട്. ഇപ്പോള്‍ ആറ് ലക്ഷത്തിനടുത്തുകൂടി പോകുന്നു. ഇതു കുറവാണല്ലോ എന്നോര്‍ത്ത് കുബേര കുമാരന്‍മാര്‍ വിഷമിക്കേണ്ട അടുത്തു തന്നെ എബിഎസ് ഘടിപ്പിച്ച നിഞ്ച വരുന്നുണ്ട്. അപ്പോള്‍ ഈ പരാതി പരിഹരിച്ചേക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com