പത്തനംതിട്ട: കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ കൈപ്പട്ടൂര്‍ മുതല്‍ ഓമല്ലൂര്‍ കുരിശുംമൂട് ജങ്ഷന്‍ വരെയുള്ള ഗതാഗതം വെള്ളിയാഴ്ച മുതല്‍ താല്‍ക്കാലികമായി നിയന്ത്രിക്കും. അടൂര്‍ ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ കൈപ്പട്ടൂര്‍-വള്ളിക്കോട്-താഴൂര്‍ക്കടവ് വഴിയും പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അമ്പലക്കടവ്-മുറിപ്പാറ-ഓമല്ലൂര്‍ കുരിശുംമൂട് വഴിയും പോകണമെന്ന്് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍