മല്ലപ്പള്ളി: കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ കോണ്‍സ്ര് എ ഗ്രൂപ് പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുത്തു.ഐ ഗ്രൂപ് പരാതിയുമായി രംഗത്തെത്തി.
അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ഐ ഗ്രൂപ് ആരോപിച്ചു. എന്നാല്‍, അസുഖമായി ആശുപത്രിയിലായിരുന്ന വനിതാ അംഗവും ഐ ഗ്രൂപ്പും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ബാബു പാലാഴിയും ഐ ഗ്രൂപ് പ്രതിനിധിയായ .ഡി. ജോണും മാത്രമാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്നും ബാക്കി 10 അംഗങ്ങള്‍ എ ഗ്രൂപ് സ്ഥാനാര്‍ഥിയായ സജി ചാക്കോയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നുവെന്നും എ ഗ്രൂപ് അവകാശപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. മുഴുവന്‍ അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരുന്നെന്നും സുരേഷ് ബാബു പാലാഴി അടക്കം ഐ ഗ്രൂപ് പ്രതിനിധികള്‍ നോട്ടീസ് കൈപ്പറ്റാതെ ആരോപണം ഉന്നയിക്കുകയാണെന്നും എ ഗ്രൂപ് പറയുന്നു. എന്നാല്‍, ജില്ലയില്‍ ഐ ഗ്രൂപ്പിനെ ഇല്ലാതാക്കാനുള്ള ഡി.സി.സി നേതൃത്വത്തിന്‍െറ നീക്കത്തിന്‍െറ ഭാഗമാണ് ഐ ഗ്രൂപ്പിന് അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിക്കുന്നതെന്ന് ആരോപിച്ച് ഐ ഗ്രൂപ് നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍