കോട്ടയം: യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പാലാ, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി സൂചന. പത്തനാപുരം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയെക്കുറിച്ചാണ് കൂടുതല്‍ പരാതികളുയര്‍ന്നത്.
കഴിഞ്ഞദിവസമാണ് യുവതി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കെ.കെ റോഡിലെ ലോഡ്ജില്‍ വിളിച്ചുവരുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. തൃശൂരില്‍നിന്ന് നല്‍കിയ വിവാഹാലോചന സംബന്ധിച്ച പത്രപരസ്യത്തിലൂടെയാണ് യുവതി യുവാവിനെ ഫോണില്‍ വിളിച്ചത്.
ആദ്യവിവാഹബന്ധം വേര്‍പെടുത്തിയ യുവതിയും യുവാവും അടുപ്പത്തിലായി. കോട്ടയത്തെ ലോഡ്ജില്‍ യുവതിയെ മൂന്നുതവണ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പിറ്റേന്ന് യുവാവിനെ കാണാതാവുകയും യുവതി ധരിച്ചിരുന്ന സ്വര്‍ണമാല നഷ്ടമാവുകയും ചെയ്തു. തുടര്‍ന്നാണ് യുവതി വെസ്റ്റ് സി.ഐക്ക് പരാതി നല്‍കിയത്.
സി.ഐ എ.ജെ.തോമസിന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍നമ്പറും വിലാസവും വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാ, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി സൂചനലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍