12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ചക്കി മുത്തശ്ശിക്ക് നാടിന്‍െറ വിട

മുണ്ടക്കയം: നൂറ്റാണ്ടിന്‍െറ നിറമുള്ള ഓര്‍മകള്‍ അഞ്ച് തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ ചക്കിമുത്തശ്ശി യാത്രയായി. നാട്ടുകാരുടെ ‘കാര്‍ന്നോത്തി’യായിരുന്നു ചക്കിവല്യമ്മ. കൂട്ടിക്കല്‍ ചാത്തന്‍പ്ളാപ്പള്ളി മാക്കടപാറയില്‍ പരേതനായ കുഞ്ഞന്‍െറ ഭാര്യ ചക്കിയാണ് 118 വര്‍ഷത്തെ ധന്യ ജീവിതത്തിനുശേഷം വിടവാങ്ങിയത്.
അറിയപ്പെടാത്ത ജീവിതയാഥാര്‍ഥ്യങ്ങള്‍ തലമുറകളെ ഓര്‍മപ്പെടുത്തിയിരുന്ന മുത്തശ്ശിയുടെ ജീവിതം നാട്ടുകാര്‍ക്ക് പുതിയ അറിവുകള്‍ പകരുന്നതായിരുന്നു. രാജവാഴ്ചയും, വില്ലുവണ്ടിയും തുടങ്ങി രസകരങ്ങളായ നാട്ടറിവുകളും ചക്കിവല്യമ്മയുടെ നാവിന്‍തുമ്പിലൂടെ പുതുതലമുറ ശ്രവിച്ചത് അവിശ്വസനീയ കഥകള്‍ പോലെയായിരുന്നു. എല്ലാ വനിതാ വര്‍ഷവും കൂട്ടിക്കല്‍ പഞ്ചായത്ത് ചക്കിമുത്തശ്ശിയെ പൊന്നാട അണിയിച്ച് ആദരിക്കുമായിരുന്നു. ഏതാനും നാളുകളായി ഓര്‍മക്കുറവ് അനുഭവപ്പെട്ടതൊഴിച്ചാല്‍ ചക്കിമുത്തശ്ശി സമ്പൂര്‍ണ ആരോഗ്യവതിയായിരുന്നു.
രണ്ടാം ലോകയുദ്ധകാലത്ത് പച്ചവെള്ളംപോലും കിട്ടാതെ ചക്കിമുത്തശ്ശി വലഞ്ഞിരുന്നു. അഞ്ച് തലമുറകളുടെ ജീവിതരീതിയും സമൂഹത്തിന്‍െറ മാറ്റവും തുടങ്ങി കാലാവസ്ഥയിലുണ്ടായ മാറ്റവും അനുഭവിച്ചറിഞ്ഞ ചക്കിമുത്തശ്ശിയുടെ വേര്‍പാട് കൂട്ടിക്കല്‍ പഞ്ചായത്തിനെ ഈറനണിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com