കുറവിലങ്ങാട്: കളത്തൂര്‍ സെന്‍റ് മേരീസ് പള്ളിയിലെ കന്യാമറിയത്തിന്‍െറ തിരുസ്വരൂപത്തിന്‍െറ കൈപ്പത്തികള്‍ തകര്‍ത്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വെമ്പള്ളി റൂട്ടില്‍ കളത്തൂര്‍ പള്ളിയില്‍നിന്ന് 100 മീറ്റര്‍ അകലെ സ്ഥാപിച്ച തിരുസ്വരൂപത്തിന്‍െറ കൈപ്പത്തിയാണ് റബര്‍ കഷണം ഉപയോഗിച്ച് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഗ്രോട്ടോയിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് തകര്‍ത്ത നിലയിലാണ്. സംഭവം നാട്ടുകാര്‍ ബുധനാഴ്ച കണ്ടെത്തിയിരുന്നെങ്കിലും വ്യാഴാഴ്ചയാണ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. കുറവിലങ്ങാട് പൊലീസ് കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തി. ഗ്രോട്ടോക്ക് സമീപത്തുനിന്നുമാണ് റബര്‍ കഷണങ്ങള്‍ കണ്ടെത്തിയത്. കൈകള്‍ തൊഴുതുനില്‍ക്കുന്ന സ്വരൂപത്തിന്‍െറ ഇരുകൈപ്പത്തികളാണ് നശിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍