തൃശൂര്‍: അഭിനയിക്കണമെന്ന് ആഗ്രഹിച്ച് മനസ്സില്‍കൊണ്ടുനടന്ന കഥാപാത്രത്തിന് അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് മാളവിക. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവര്‍ഡ് രണ്ടാമതും ലഭിച്ചതിന്‍െറ ആഹ്ളാദ നിറവിലാണ് മാളവികയുടെ വീട്ടുകാര്‍.‘ഊമക്കുയില്‍ പാടുമ്പോള്‍’ എന്ന ചിത്രത്തിലെ റീമ എന്നകഥാപാത്രത്തിന്‍െറ അഭിനയത്തിനാണ് തൃശൂരിന്‍െറ കൊച്ചുനടിക്ക് സംസ്ഥാന അവാര്‍ഡ്. നേരത്തേ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചിരുന്നു. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് സിനിമയിലെ റീമ എന്ന കഥാപാത്രം. എന്നാല്‍ അവളെ ഡോക്ടറാക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. പൂച്ചെട്ടി ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണിപ്പോള്‍ മാളവിക.
സിദ്ദീഖ് ചേന്ദമംഗല്ലൂരാണ് ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രം സംവിധാനം ചെയ്തത് .
മാളവികയുടെ അച്ഛന്‍ സേതു ജപ്പാന്‍ എംബസിയില്‍ ഉദ്യോഗസ്ഥനാണ്. മാതാവ് സുചിത്ര, അപ്പൂപ്പന്‍ ഹരിദാസ്. സഹോദരന്‍ നിഖില്‍ ചെന്നൈയില്‍ എന്‍ജിനീയറിങ്്് വിദ്യാര്‍ഥിയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍