സമാന്തര സിനിമകള്‍ എന്ന് മുദ്രകുത്തപ്പെട്ട സിനിമകള്‍ക്കു മാത്രം പ്രാപ്യമായ ഒന്നാണ് ദേശീയ-സംസഥാന ചലചിത്ര പുരസ്കാരങ്ങള്‍ എന്നാണ് ഈയടുത്ത കാലം വരെ കരുതി പോന്നിരുന്നത്.തിയറ്ററുകളില്‍ രണ്ടുദിവസം തികച്ചോടാത്ത, സാമാന്യ പ്രേക്ഷകനില്‍ നിന്ന് പ്രമേയത്തിലൂം ആഖ്യാനത്തിലും പരിചരണത്തിലും കൃത്യമായ അകലം പാലിക്കുന്ന സിനമകളാണ് നല്ലസിനിമകള്‍ എന്ന ധാരണ ശക്തമായിരുന്നു. ഈ പ്രവണതക്കു കാര്യമായ മാറ്റം വന്നത് ഈയിടെയാണ്. കലാമൂല്യവും ജനപ്രിയതയും മേളിച്ച ഒരുപിടി ചിത്രങ്ങള്‍ തുടരെ തുടരെ പിറന്നോപ്പാഴാകണം ഒരുപറ്റം സിനിമാ രസികര്‍ അതിനെ മാറ്റത്തിന്‍െറ സൂചനയായി വിലയിരുത്തിയത്്.ഈ മാറ്റത്തിന് ലഭിച്ച അര്‍ഹമായ അംഗീകാരമാണ് ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍.തൊണ്ണൂറുകളിലാണ് മിമിക്രിയില്‍ നിന്നും മലയാളസിനിമയിലേക്ക് താരങ്ങളുടെ പ്രവാഹമുണ്ടയത് . ആ കാലത്തെ സിനിമകളില്‍ പ്രകടമായ മിമിക്രി അംശത്തിന്‍െറ പേരില്‍ മികച്ച അഭിനയം പുറത്തെടുക്കുന്നവര്‍ പോലും അവാര്‍ഡില്‍ നിന്ന് അകറ്റപ്പെട്ടു. ഈ ചാപ്പകുത്തലിന്‍െറ ഏറ്റവും വലിയ ഇരയായിരുന്നു ദിലീപ്. 2004ല്‍ ടിവി ചന്ദ്രന്‍െറ സംവിധാനത്തില്‍ പിറന്ന കഥാവശേഷനിലും 2005 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലും ദിലീപിലെ പ്രതിഭയെ മലയാളക്കര ദര്‍ശിച്ചതാണ്. കഥാവശേഷന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ചാന്തുപൊട്ടിലെയും കുഞ്ഞിക്കൂനനിലെയും അഭിനയത്തിന് പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും മികച്ച നടനായി ജൂറി ദീലീപിനെ അംഗീകരിച്ചില്ല. മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് വന്ന കലാഭവന്‍ മണിക്കും സലിം കുമാറിനും ഈ ദുര്യോഗം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആദാമിന്‍െറ മകന്‍ അബുവിലെ അഭിനയത്തിന് സലിം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ ദീലീപ് നടത്തിയ പ്രതികരണത്തില്‍ ഈ അവഗണണയിലെ പ്രതിഷേധമുണ്ടായിരുന്നു.സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്‍െറ ചങ്ങാതി എന്ന ചിത്രത്തിലെ രണ്ടു കഥാപാത്രങ്ങളെയാണ് ദിലീപ് അനശ്വരമാക്കിയത്. പൂര്‍ത്തിയാകതെ പോയ സിനിമയിലെ നായകന്‍ മുക്കം ഷാജഹാന്‍ എന്ന കഥാപാത്രത്തെയും സിനിമക്കുള്ളില്‍ രവിയെയും.മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഇതിനകം ലഭിച്ച ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പെട്ടന്ന് കാശുകാരനാകാന്‍ നോക്കുന്ന ജയപ്രകാശന്‍(ജെ.പി ) എന്ന കഥാപാത്രത്തിന്‍െറ കണക്കുകുട്ടലുകളാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. പൃഥിരാജാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. തിലകനും ടിനിടോമും ശ്രദ്ധേയ വേഷങ്ങളിലത്തെി. മലയാളസിനിമ ഏതുവഴിക്ക് നീങ്ങണം എന്ന് നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നയാളാണ് സംവിധായകന്‍ രഞ്ജിത്. ഒരുകാലത്ത് മീശപിരിച്ച തെമ്മാടി നായകനെ മലയാളപൗരുഷത്തിന്‍െറ പ്രതീകമായി രഞ്ജിത് പ്രതിഷ്ഠിച്ചു തുടങ്ങിയപ്പോള്‍ മലയാള സിനിമയും ആ വഴിക്കു സഞ്ചരിക്കാന്‍ തുടങ്ങി. കയ്യൊപ്പ്, തിരക്കഥ,തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തന്നെ ആ പാപത്തിന് പ്രായശ്ചിത്തം ചെയ്തു തുടങ്ങിയപ്പോള്‍ മലയാള സിനിമയും വഴിമാറി നടക്കന്‍ തുടങ്ങി. പാലേരിമാണിക്യം ഒരുപാതിരാ കൊലപാതകത്തതിന്‍െ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്‍റ് തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത്തിന്‍െറ കയ്യൊപ്പ് പ്രകടമായി.മലായാളത്തിലെ നവതരംഗസിനിമകള്‍ എന്ന് വിലയിരുത്തപ്പെടുന്ന ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിലെ അഭിനയത്തിനാണ് ശ്വേതാമേനോന്‍ മികച്ച നടിക്കുള്ള പുരസ്കാരത്തിനര്‍ഹയായത്. മായാകൃഷ്ണന്‍ എന്ന യുവത്വത്തിന്‍െറ അവസാനദശയിലത്തെിയ കഥാപാത്രത്തിനാണ് ശ്വേത ഭാവം പകര്‍ന്നത്. അപകര്‍ഷതയുടെ നിഴലില്‍ മടുത്ത് ജീവിക്കുന്ന മായ ജീവിതത്തിന്‍െറ അര്‍ഥം കണ്ടത്തെുകയാണ് ചിത്രത്തില്‍.വേറിട്ട ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ് ഫഹദ് ഫാസില്‍. ചാപ്പാകുരിശ് ,അകം എന്നീ ചിത്രങ്ങളിലെ അഭിനയമികവിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ഫഹദിനെ തേടിയത്തെി.


നിങ്ങളുടെ അഭിപ്രായങ്ങള്‍